CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 41 Minutes 27 Seconds Ago
Breaking Now

ആശുപത്രി ജീവനക്കാരിയുടെ ക്രൂരത ; രോഗിയെ തുടര്‍ച്ചയായി ചവിട്ടുകയും അസഭ്യം പറയുകയും ചെയ്ത ജീവനക്കാരിയ്ക്ക് സസ്‌പെന്‍ഷന്‍

35 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ജീവനക്കാരി രോഗിയെ ഏകദേശം പത്ത് തവണ ചവിട്ടുന്നതും അധിക്ഷേപിക്കുന്നതും വ്യക്തമായി കാണാം.

യുപിയിലെ റായ്ബറേലി ജില്ലാ ആശുപത്രിയില്‍ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. രോഗിയെ തുടര്‍ച്ചയായി ചവിട്ടുകയും അസഭ്യം പറയുകയും ചെയ്ത വനിതാ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് അടിയന്തര നടപടി സ്വീകരിച്ചത്.

35 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ജീവനക്കാരി രോഗിയെ ഏകദേശം പത്ത് തവണ ചവിട്ടുന്നതും അധിക്ഷേപിക്കുന്നതും വ്യക്തമായി കാണാം. സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയതോടെ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പാഥക്കിന്റെ നിര്‍ദേശപ്രകാരം ആശുപത്രി ഭരണസമിതി അച്ചടക്ക നടപടി ആരംഭിച്ചു.

 ജീവനക്കാരിയായ പിങ്കി എന്ന സ്വീപ്പറാണ് ക്രൂരത കാണിച്ചത്. ഇവരുടെ നടപടി ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്റെ ഗുരുതര ലംഘനമാണെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവത്തെക്കുറിച്ച് സമയബന്ധിതമായി അന്വേഷണം നടത്താന്‍ മൂന്നംഗ സമിതിയെയും സര്‍ക്കാര്‍ നിയോഗിച്ചു. രോഗിയോടുള്ള പെരുമാറ്റത്തില്‍ സോഷ്യല്‍മീഡിയ രൂക്ഷ പ്രതികരണമാണ് ഉയര്‍ത്തുന്നത്. മനുഷ്യത്വമില്ലാത്ത പ്രവൃത്തിയ്‌ക്കെതിരെ രോഷം ഉയര്‍ന്നതോടെയാണ് അടിയന്തര നടപടി സ്വീകരിച്ചത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.