CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 11 Seconds Ago
Breaking Now

കണ്ണീരോടെ ഇറാന്‍ നേതാക്കള്‍ : ഖമനയിയുടെ പൊതു ദര്‍ശനവും സംസ്‌കാര ചടങ്ങുകളും തുടങ്ങി

മൂന്ന് ദിവസത്തേക്ക് ഖമനയിയുടെ മൃതദേഹം ഗ്രാന്‍ഡ് മൊസല്ലയില്‍ പൊതുദര്‍ശനത്തിന് വെക്കും

വികാര നിര്‍ഭരമായ ചടങ്ങുകള്‍ക്കാണ് ടെഹ്‌റാന്‍ സാക്ഷ്യം വഹിക്കുന്നത്.യു എസ് -ഇസ്രായേല്‍ സംയുക്താക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകള്‍ ഔദ്യോഗികമായി തുടങ്ങി. ഇന്നും നാളെയുമായിട്ടാണ് പൊതുദര്‍ശനം നടക്കുക. പൊതുദര്‍ശനത്തിലും സംസ്‌കാര ചടങ്ങുകളിലും വിദേശ പ്രതിനിധികളെത്തി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത് തുടരുകയാണ്. ടെഹ്‌റാനില്‍ നടക്കുന്ന സംസ്‌കാര ചടങ്ങ് സമാനതകളില്ലാത്തതാകും. ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാര്‍ ഗവര്‍ണര്‍ സയ്യിദ് അതാ ഹസ്‌നൈന്‍,വിദേശകാര്യമന്ത്രി പബിത്ര മാര്‍ഗരിത എന്നിവര്‍ പങ്കെടുക്കും. യു എസ് -ഇറാന്‍ ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിച്ച പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചടങ്ങില്‍ പങ്കെടുക്കും.

യുദ്ധത്തിന് താത്ക്കാലികമായെങ്കിലും അറുതി വന്നതിന് ശേഷമാണ് പരമോന്നത നേതാവിന് ഇറാന്‍ വിട നല്‍കാനൊരുങ്ങുന്നത്. ഫെബ്രുവരി 28ന് യുദ്ധത്തിന്റെ തുടക്കത്തില്‍ നടന്ന അമേരിക്ക-ഇസ്രായേല്‍ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. ഇറാനിലെയും ഇറാഖിലെയും അഞ്ച് നഗരങ്ങളിലായാണ് സംസ്‌കാര ചടങ്ങുകള്‍. ജൂലൈ 9ന് നടക്കുന്ന ഖബറടക്കത്തില്‍ വിദേശ പ്രതിനിധികളടക്കം ലക്ഷകണക്കിന് ആളുകള്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടല്‍.

സംസ്‌കാര ചടങ്ങുകളുടെ ഭാഗമായുള്ള പ്രാര്‍ഥനകളില്‍ ആയിരകണക്കിന് പേരാണ്ക റുത്ത വസ്ത്രമണിഞ്ഞ് പങ്കെടുക്കുന്നത്. മൂന്ന് ദിവസത്തേക്ക് ഖമനയിയുടെ മൃതദേഹം ഗ്രാന്‍ഡ് മൊസല്ലയില്‍ പൊതുദര്‍ശനത്തിന് വെക്കും. കുടുംബാഗങ്ങളുടെയും പൊതുദര്‍ശനം നടക്കും. രാജ്യത്തെ ഏറ്റവും വലിയ സംസ്‌കാര ചടങ്ങാനാക്കാനാണ് ഭരണകൂടത്തിന്റെ നീക്കം. ടെഹ്‌റാനിലെ ചടങ്ങുകള്‍ക്ക് ശേഷം, ഖമനയിയുടെ ശരീരം ഇറാഖിലെ നജഫ്,ഖര്‍ബല എന്നീ പുണ്യനഗരങ്ങളിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഖമനയിയുടെ ജന്മനാടായ മഷ്ഹദിലെ ഇമാം റെസയുടെ ആരാധനാലയത്തില്‍ ഖബറടക്കം നടക്കും. 

 




കൂടുതല്‍വാര്‍ത്തകള്‍.