CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 38 Minutes 54 Seconds Ago
Breaking Now

പെനല്‍റ്റിയെടുക്കും മുമ്പ് റൊണാള്‍ഡോ ബിസ്മില്ല ചൊല്ലിയോ ; സൗദിയിലെത്തിയ റൊണാള്‍ഡോ ശീലിച്ചതെന്ന് കമന്റുകള്‍

ചര്‍ച്ചയായതോടെ പോര്‍ച്ചുഗലില്‍ വെസ് മാര്‍കാര്‍ എന്നാണ് താരം പറഞ്ഞതെന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ പറയുന്നു.

ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ ക്രൊയേഷ്യക്കെതിരെ പെനാല്‍റ്റി കിക്കെടുക്കും മുമ്പ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ബിസ്മില്ല എന്നുരുവിട്ടതായി സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നു. എന്നാല്‍ റൊണോ തന്നെ തന്നെ പ്രചോദിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് ആരാധകരുടെ പക്ഷം. കുറച്ചുവര്‍ഷമായി സൗദി ക്ലബില്‍ കളിക്കുന്ന താരം ശീലിച്ചുപോയതാവാം ബിസ്മില്ലയെന്ന് പറയുന്നവരുണ്ട്.

ചര്‍ച്ചയായതോടെ പോര്‍ച്ചുഗലില്‍ വെസ് മാര്‍കാര്‍ എന്നാണ് താരം പറഞ്ഞതെന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ പറയുന്നു. ഞാന്‍ സ്‌കോര്‍ ചെയ്യാന്‍ പോകുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്ലാം മതം സ്വീകരിക്കാന്‍ പോകുന്നതായി അല്‍നസ്‌റില്‍ താരത്തിനൊപ്പം കളിച്ചിരുന്ന വലീദ് അബ്ദുല്ല രണ്ടു വര്‍ഷം മുമ്പ് പറഞ്ഞിരുന്നു. ടീം അംഗങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ എല്ലാവരോടും ചേര്‍ന്ന് അദ്ദേഹം അല്ലാഹു അക്ബര്‍ സന്തോഷത്തോടെ വിളിക്കുമെന്നും അബ്ദുല്ല പറഞ്ഞു. ബാങ്ക് വിളിക്കുമ്പോള്‍ പരിശീലനം നിര്‍ത്താന്‍ അദ്ദേഹം പറയുമെന്നും അച്ചടക്കവും ആത്മാര്‍ത്ഥതയുമുള്ള കളിക്കാരനായിരുന്നുവെന്നും അബ്ദുല്ല പറഞ്ഞു.

ഏതായാലും സെപ്തംബറില്‍ റൊണാള്‍ഡോ തന്റെ പങ്കാളിയെ മദെയ്‌റയിലെ ഫുഞ്ചാല്‍ കത്തീഡ്രലില്‍ കത്തോലിക്കാ ചടങ്ങുപ്രകാരം വിവാഹം കഴിക്കുമെന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.




കൂടുതല്‍വാര്‍ത്തകള്‍.