CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 33 Seconds Ago
Breaking Now

ഗ്ലോസ്റ്ററില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു

ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് കാത്തലിക് മിഷനില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടേയും സംയുക്ത തിരുന്നാള്‍ മാറ്റ്‌സണ്‍ സെന്റ് അഗസ്തിന്‍സ് ചര്‍ച്ചില്‍ ഭക്ത്യാദര പൂര്‍വ്വം കൊണ്ടാടി. കഴിഞ്ഞ ഒമ്പതു ദിവസമായി നടന്നുവരുന്ന നൊവേന ഒരുക്കങ്ങള്‍ക്ക് ശേഷം മാത്സണ്‍ ചര്‍ച്ച് വികാരി ഫാ ജെറി തിരുന്നാള്‍ കൊടിയേറ്റം നടത്തിയതോടെ പെരുന്നാള്‍ ആഘോഷം തുടങ്ങി.സീറോ മലബാര്‍ കമ്യൂണിറ്റിയോട് എപ്പോഴും ചേര്‍ന്ന് നില്‍ക്കുന്ന ഫാ ജെറി കമ്യൂണിറ്റിക്ക് എല്ലാ വിധ ആശംസകളും നേര്‍ന്നു

 തുടര്‍ന്ന് നടന്ന പാട്ടുകുര്‍ബാനയ്ക്ക് ഫാ ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ കാര്‍മ്മികത്വം വഹിച്ചു.

ക്രൈസ്തവന്റെ ജീവിതലക്ഷ്യം ആയിരിക്കുന്ന സഭാ സമൂഹത്തില്‍ ക്രിസ്തുവിനെ വിളംബരം ചെയ്യുകയാണെന്ന് സ്വജീവിതത്തിലൂടെ ആ മഹത്വം കാണിച്ചു നല്‍കണമെന്നും ഫാ ജിന്‍സണ്‍ മുട്ടത്തുക്കുന്നേല്‍ ആഹ്വാനം ചെയ്തു. കുഞ്ഞുങ്ങളെ കൂടെ നിര്‍ത്തി സഭയ്ക്ക് പുതിയ മുഖം നല്‍കാന്‍ ഗ്ലോസ്റ്റര്‍ സമൂഹത്തിന് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വിശ്വാസ സമൂഹം അണിനിരന്ന പ്രദക്ഷിണം നടന്നു. മുത്തുകുടയും കൊടിയും തിരുസ്വരൂപവും വഹിച്ചു കൊണ്ട് വിശ്വാസികള്‍ പങ്കെടുത്ത പ്രദക്ഷിണം പെരുന്നാളിന്റെ പ്രധാന ആകര്‍ഷണമായി. 

തുടര്‍ന്ന് ലദീഞ്ഞും സ്‌നേഹവിരുന്നുമുണ്ടായി. സെന്റ് സെബാസ്റ്റ്യന്‍ ഫാമിലി യൂണിറ്റ് തയ്യാറാക്കിയ രുചികരമായ ഭക്ഷണമാണ് എവര്‍ക്കും ഒരുക്കിയത്. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ നേതൃത്വത്തില്‍ നാടന്‍ പലഹാരങ്ങള്‍ ഉള്‍പ്പെടുത്തിയ തട്ടുകട ഒരുക്കിയിരുന്നു. ചെറിയതും രസകരവുമായ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. 

എസ്എംസിസി വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍ തിരുന്നാളില്‍ പങ്കെടുത്തവര്‍ക്കും തിരുന്നാള്‍ വിജയകരമാക്കാന്‍ പ്രയത്‌നിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

ഫാ ജിബിന്‍ പോള്‍ വാമറ്റത്തില്‍ മുഖ്യ കാര്‍മ്മികനായ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൈക്കാരന്മാരായ ബിജു തോമസ്, ആന്റണി ജെയിംസ്, ബില്‍ജി ലോറന്‍സ് ഷാജി ജോസഫ് എന്നിവരും പാരിഷ് കമ്മറ്റി അംഗങ്ങളും തിരുന്നാള്‍ വോളന്റിയേഴ്‌സും ചേര്‍ന്ന് വളരെ മനോഹരമായാണ് ഈ വര്‍ഷത്തെ പരിപാടി സംഘടിപ്പിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.