CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Minutes 20 Seconds Ago
Breaking Now

ജീവനൊടുക്കിയ യുവതികള്‍ വിഷം വാങ്ങിയതും കടത്തില്‍; കബളിപ്പിച്ച പ്രതി സിന്ധു സ്ഥിരം കുറ്റവാളി; തട്ടിയെടുത്ത പണത്തില്‍ പ്രതിയുടെ ആഡംബരജീവിതം

ഇവര്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.

വിഴിഞ്ഞത്ത് സ്വര്‍ണം തിരിമറി നടത്തി കബളിപ്പിക്കപ്പെട്ടതിന് പിന്നാലെ ജീവനൊടുക്കിയ യുവതികള്‍ വിഷം വാങ്ങിയതും കടം വാങ്ങിയ പണംകൊണ്ട്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരികളായ അഞ്ജു (28), വെങ്ങാനൂര്‍ സ്വദേശി ഐശ്വര്യ (32) എന്നിവരാണ് മരിച്ചത്. ഇവരെ കബളിപ്പിച്ച പ്രതി സിന്ധു സ്ഥിരം കുറ്റവാളിയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇവര്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.

അറസ്റ്റിലായ പ്രതി സിന്ധുകുമാരിയുടെ ചതിയില്‍പെട്ടാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നു. ജീവനൊടുക്കുന്നതിന് ഒരാഴ്ച മുമ്പും യുവതികള്‍ സിന്ധുവിനെ കണ്ട് സ്വര്‍ണം തിരികെ ചോദിച്ചിരുന്നു. എന്നാല്‍ സ്വര്‍ണം തന്നതിന് തെളിവൊന്നുമില്ലല്ലോ എന്നും തിരികെ തരില്ലെന്നും പ്രതി പറഞ്ഞു. മരിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ പോയി ചാകാന്‍ സിന്ധു പറഞ്ഞുവെന്നും യുവതികളുടെ ബന്ധുക്കള്‍ പറയുന്നു.

ഐശ്വര്യയുടെ ബന്ധുവില്‍ നിന്ന് 300 രൂപ കണം വാങ്ങിയാണ് ഇരുവരും വിഷം വാങ്ങിയത്. തുടര്‍ന്ന് കോവളം ആവാടുതുറ ബീച്ചിലെത്തി ശീതളപാനീയം വാങ്ങി അതില്‍ കലര്‍ത്തി കുടിക്കുകയായിരുന്നു. വിഷം കഴിച്ച കാര്യം ഇരുവരും ആരോടും പറഞ്ഞിരുന്നില്ല. ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് മരണത്തിന് കാരണം.

പ്രതിയായ സിന്ധുവിന്റെ ചിത്രം പൊലീസ് പുറത്തുവിട്ടതോടെ നിരവധി പരാതികളാണ് വിഴിഞ്ഞം പൊലീസിന് ലഭിക്കുന്നത്. നല്ല സാമ്പത്തികസ്ഥിതിയുള്ള സിന്ധു തട്ടിച്ചെടുക്കുന്ന സ്വര്‍ണം വിറ്റു കിട്ടുന്ന പണം വിനിയോഗിച്ച് ആഡംബര ജീവിതം നയിച്ചിരുന്നെന്നാണ് കണ്ടെത്തല്‍.

 




കൂടുതല്‍വാര്‍ത്തകള്‍.