CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 50 Minutes 11 Seconds Ago
Breaking Now

വെട്ടുകത്തിയുമായി അധ്യാപിക ക്ലാസ് മുറിയില്‍ ; തെരുവുനായയെ തുരത്താനെന്ന് വിശദീകരണം

കുട്ടികളുടെ സുരക്ഷയ്ക്കാണ് ഇതു കൈവശം വയ്ക്കുന്നതെന്നാണ് അധ്യാപിക നല്‍കിയ വിശദീകരണം.

ക്ലാസ്മുറിയില്‍ മുര്‍ച്ചയുള്ള കത്തിയുമായി അധ്യാപികയെത്തിയ സംഭവത്തില്‍ അന്വേഷണം. യുപിയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. കത്തിയും കയ്യില്‍ പിടിച്ച് അധ്യാപിക ക്ലാസിലിരിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് അന്വേഷണം. കുട്ടികളുടെ സുരക്ഷയ്ക്കാണ് ഇതു കൈവശം വയ്ക്കുന്നതെന്നാണ് അധ്യാപിക നല്‍കിയ വിശദീകരണം.

തെരുവുനായ ശല്യത്തില്‍ പലതവണ പരാതിപ്പെട്ടെന്നും പക്ഷെ ഫലമില്ലെന്നും അധ്യാപിക പറയുന്നു. ഒടുവില്‍ താന്‍ ആയുധമെടുത്തെന്നും അധ്യാപിക പറയുന്നു. എന്നാല്‍കുട്ടികള്‍ക്കടുത്ത് ഇത്രയും മൂര്‍ച്ചയുള്ള കത്തിയുമായി ഇരിക്കുന്നത് ശരിയല്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്. മറ്റ് ഫലപ്രദമായ മാര്‍ഗ്ഗം സ്വീകരിക്കണമെന്നും അല്ലാതെ കത്തിയുമായി ക്ലാസില്‍ വരരുതെന്നും സോഷ്യല്‍മീഡിയയില്‍ കമന്റുകള്‍ നിറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.