CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 50 Minutes 55 Seconds Ago
Breaking Now

ലൈംഗീക അതിക്രമം തടഞ്ഞു ; 50 കാരിയെ കൊന്ന് കഷ്ണമാക്കി നദിയിലെറിഞ്ഞു ; കൊലയ്ക്ക് ശേഷം മൃതദേഹം പീഡനത്തിനിരയാക്കിയെന്നും റിപ്പോര്‍ട്ട്

സോന്‍പുരി സ്വദേശിയായ രാംപ്രസാദ് സോന്‍വാനിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ലൈംഗീക അതിക്രമം തടയാന്‍ ശ്രമിച്ച 50 കാരിയെ കൊലപ്പെടുത്തി 42 കാരന്‍. കൊലപാതകത്തിന് ശേഷം സ്ത്രീയുടെ മൃതദേഹം കഷ്ണങ്ങളാക്കി നദിയിലെറിഞ്ഞു. ഛത്തീസ്ഗഢിലെ ബെമെറ്റാരോ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ സോന്‍പുരി സ്വദേശിയായ രാംപ്രസാദ് സോന്‍വാനിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ 6നാണ് സംഭവം. രാത്രി പ്രതി സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. പിന്നാലെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പീഡന ശ്രമം എതിര്‍ത്തതോടെ കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം കഷ്ണങ്ങളാക്കി മുറിക്കുകയും ശിവ്‌നാദ് നദിയില്‍ തള്ളുകയും ചെയ്തു. പൊലീസ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

കൊലപാതക ശേഷം പ്രതി സ്ത്രീയെ പീഡിപ്പിച്ചെന്നും പിന്നാലെയാണ് മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചതെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചു. കൊലയ്ക്ക് ശേഷം പ്രതി ഉപയോഗിച്ച ആയുധം കണ്ടെടുത്തു. സ്ത്രീയുടെ വീട്ടില്‍ നിന്ന് പ്രതി 2500 രൂപ മോഷ്ടിച്ചെന്നും പൊലീസ് വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.