CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 38 Minutes 1 Seconds Ago
Breaking Now

ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍ യുകെയിലെ എഐ മന്ത്രി

നിലവില്‍ വെയില്‍ ഓഫ് ഗ്ലാമോര്‍ഗണ്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിലെ അംഗമാണ് കനിഷ്‌ക നാരായണ്‍.

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാം പ്രഖ്യാപിച്ച മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചുമതലയുള്ള സ്റ്റേറ്റ് മന്ത്രിയായി തുടരും.

ബിഹാറില്‍ ജനിച്ച കനിഷ്‌ക നാരായണ്‍ ബാല്യത്തില്‍ കുടുംബത്തോടൊപ്പം വെയില്‍സിലെ കാര്‍ഡിഫിലേക്ക് കുടിയേറിയിരുന്നു. മുന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ രാജിക്ക് പിന്നാലെ രൂപീകരിച്ച പുതിയ മന്ത്രിസഭയില്‍ പരിചയസമ്പന്നരായ മന്ത്രിമാരെയും വിശ്വസ്തരായ സഹപ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയപ്പോഴാണ് കനിഷ്‌കയ്ക്കും വീണ്ടും അവസരം ലഭിച്ചത്.

നിലവില്‍ വെയില്‍ ഓഫ് ഗ്ലാമോര്‍ഗണ്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിലെ അംഗമാണ് കനിഷ്‌ക നാരായണ്‍.

വിദ്യാഭ്യാസ രംഗത്തും ശ്രദ്ധേയമായ നേട്ടങ്ങളുള്ള അദ്ദേഹം, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഫിലോസഫി, പൊളിറ്റിക്‌സ് ആന്‍ഡ് ഇക്കണോമിക്‌സ്  വിഷയത്തില്‍ ബിരുദവും സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എംബിഎയും നേടിയിട്ടുണ്ട്. 2025 ല്‍ എഐയും ഓണ്‍ലൈന്‍ സുരക്ഷയും കൈകാര്യം ചെയ്യുന്ന സഹമന്ത്രിയായി നിയമിതനായ അദ്ദേഹം ഇപ്പോള്‍ ആന്‍ഡി ബേണ്‍ഹാമിന്റെ മന്ത്രിസഭയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മന്ത്രി എന്ന വിപുലമായ ചുമതല ഏറ്റെടുത്തിരിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.