CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 57 Seconds Ago
Breaking Now

ഭക്ഷണം വിളമ്പാന്‍ വൈകിയതിന് ഭാര്യാസഹോദരിയെ യുവാവ് കഴുത്തറുത്ത് കൊന്നു,വട്ടിമാറ്റിയ തല വീടിന് മുന്നിലുള്ള ഒരു മരത്തില്‍ തൂക്കി

ഇമാദ്പൂര്‍ ഗ്രാമവാസിയായ ധര്‍മ്മേന്ദ്ര കുമാറിന്റെ ഭാര്യ അന്‍ഷു ദേവിയാണ് (25) കൊല്ലപ്പെട്ടത്.

ബിഹാറിലെ ജെഹനാബാദില്‍ ഭക്ഷണം വിളമ്പാന്‍ വൈകിയതിനെത്തുടര്‍ന്ന് ഭാര്യാസഹോദരിയെ കോടാലി ഉപയോഗിച്ച് കഴുത്തറുത്ത് കൊന്ന് യുവാവ്. പാര്‍സ് ബിഗ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഇമാദ്പൂര്‍ ഗ്രാമത്തിലാണ് ഈ ക്രൂരകൃത്യം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതി വെട്ടിമാറ്റിയ തല വീടിന് മുന്നിലുള്ള ഒരു മരത്തില്‍ തൂക്കുകയും ചെയ്തു.

ഇമാദ്പൂര്‍ ഗ്രാമവാസിയായ ധര്‍മ്മേന്ദ്ര കുമാറിന്റെ ഭാര്യ അന്‍ഷു ദേവിയാണ് (25) കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയാണ് പ്രതിയായ കുനാല്‍ കുമാര്‍ എന്ന് ഗ്രാമവാസികള്‍ വ്യക്തമാക്കി. സംഭവം നടക്കുമ്പോള്‍ അന്‍ഷു ദേവി വീട്ടില്‍ തനിച്ചായിരുന്നു. കുടുംബാംഗങ്ങള്‍ വയലില്‍ പണിക്കുപോയ സമയത്താണ് ആക്രമണം ഉണ്ടായത്.

വയലില്‍ നിന്ന് വീട്ടിലെത്തിയ കുമാര്‍ ഭക്ഷണം ആവശ്യപ്പെടുകയും, എന്നാല്‍ ഭക്ഷണം വിളമ്പാന്‍ വൈകിയതില്‍ പ്രകോപിതനായി കോടാലി ഉപയോഗിച്ച് സഹോദരന്റെ ഭാര്യയെ വെട്ടിക്കൊല്ലുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടാതെ വീടിന് സമീപം തന്നെ ഇരിക്കുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കൃത്യത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുക്കുകയും ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.