CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 39 Seconds Ago
Breaking Now

ബലാത്സംഗ കേസിലെ അതിജീവിതയായ 11കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി; കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറും

നിലവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കുഞ്ഞും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

ഹരിയാനയിലെ യമുനാനഗറില്‍ ബലാത്സംഗ കേസിലെ അതിജീവിതയായ 11കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. സാധാരണ പ്രസവമായിരുന്നുവെന്നും അമ്മയും കുഞ്ഞും സുരക്ഷിതരായിരിക്കുന്നുവെന്നും ജില്ലാ സിവില്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.

രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഇവരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി യമുനാനഗര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജതീന്ദര്‍ സിംഗ് അറിയിച്ചു. നിലവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കുഞ്ഞും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

നവജാതശിശുവിനെ ശിശുക്ഷേമ സമിതിക്ക് കൈമാറാന്‍ പെണ്‍കുട്ടിയുടെ കുടുംബം സമ്മതം അറിയിച്ചതായി പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

മെയ് മാസത്തില്‍ സ്‌കൂളില്‍ വെച്ച് പെണ്‍കുട്ടിക്ക് സുഖമില്ലാതാവുകയും വയറുവേദന അനുഭവപ്പെടുകയും ചെയ്തതോടെയാണ് ഗര്‍ഭധാരണ വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കുടുംബം പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനയില്‍ പെണ്‍കുട്ടി ഏഴ് മാസം ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇതിനുശേഷമാണ് കുടുംബം ഛഛ്‌റൗലി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ഛഛ്‌റൗലി മേഖലയിലെ ഒരു മരുന്ന് നിര്‍മാണ കമ്പനിയിലെ ഡ്രൈവറാണ് പ്രതിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. 2022 നവംബര്‍ മുതല്‍ പ്രലോഭിപ്പിച്ച് പ്രതി പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി കുടുംബം പോലീസിനെ അറിയിച്ചു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.