CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 32 Minutes Ago
Breaking Now

നിശ്ചയിച്ച സമയത്തിനുള്ളില്‍ ഉദ്ദേശിച്ച പണം പിരിഞ്ഞുകിട്ടിയില്ല ; ജീവനോടെ കുഴിച്ചിട്ട സര്‍ക്കസുകാരനെ പുറത്തെടുക്കാന്‍ വൈകി ; 27 കാരന് ദാരുണാന്ത്യം

ഹരിയാനയിലെ നൂഹിലാണ് സംഭവം.

നിശ്ചയിച്ച സമയത്തിനുള്ളില്‍ ഉദ്ദേശിച്ച പണം പിരിഞ്ഞുകിട്ടിയില്ല. ജീവനോടെ കുഴിച്ചിട്ട സര്‍ക്കസുകാരനെ പുറത്തെടുക്കാന്‍ വൈകി. 27കാരനായ തെരുവ് സര്‍ക്കസുകാരന് ദാരുണാന്ത്യം. ചാക്കിനുള്ളില്‍ കെട്ടി കുഴിയില്‍ ഇറക്കിയ സര്‍ക്കസുകാരനായ 27കാരനെ പുറത്തെടുത്തത് മൂന്ന് ദിവസം കഴിഞ്ഞ്. ഹരിയാനയിലെ നൂഹിലാണ് സംഭവം. 

നിരവധി തവണ ഈ സര്‍ക്കസ് വിദ്യ ചെയ്തിട്ടുള്ള 27കാരനാണ് ശ്വാസം മുട്ടി മരിച്ചത്. ഫരീദാബാദിലെ ഗോഞ്ചി സ്വദേശിയായ ദീപക് എന്ന 27കാരനാണ് മരിച്ചത്. ലൈവ് സമാധി എന്ന സര്‍ക്കസ് വിദ്യയില്‍ ഉദ്ദേശിച്ച പണം പിരിഞ്ഞ് കിട്ടാതെ വന്നതാണ് 27കാരനെ പുറത്തെടുക്കുന്നതില്‍ കാലതാമസം ഉണ്ടാവാന്‍ കാരണമായത്. ജൂലൈ 23നായിരുന്നു യുവാവ് ലൈവ് സമാധിയിലേക്ക് കയറിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.