CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 10 Minutes 20 Seconds Ago
Breaking Now

പാല്‍ പായസം

ആവശ്യമായ സാധനങ്ങള്‍

പാല്‍ - 4 കപ്പ് 

പഞ്ചസാര - ¾ - 1 കപ്പ്

ഉണക്കലരി /പായസം അരി - 1 കൈ പിടി

ഉണ്ടാക്കുന്ന രീതി

 

Step 1:

 

ഉണക്കലരി 20 മിനുട്ട് കുതിരാന്‍ വയ്ക്കുക.

 

20 മിനുട്ടിനു ശേഷം അരി നന്നായി Press ചെയ്തു കഴുകുക.

 

ഇങ്ങനെ Press ചെയ്തു കഴുകുന്നത് അരി നുറുങ്ങി കിട്ടാന്‍ ആണ് ( ഒരു അരി രണ്ടു കഷണമായി നുറുങ്ങി കിട്ടും)

Step 2:

 

ഒരു പ്രഷര്‍ കുക്കറില്‍ പാല്‍,പഞ്ചസാര, ഉണക്കലരി എന്നിവ ചേര്‍ത്ത് മീഡിയം തീയില്‍ അടച്ചു വയ്ക്കുക.കുക്കറിന്റെ വെയിറ്റ് ഇടരുത്.

 

കുക്കറിന്റെ വെയിറ്റ് ഇടുന്ന ദ്വാരത്തില്‍ കൂടി ആവി പുറത്തേക്ക് വരാന്‍ തുടങ്ങിയാല്‍,തീ കുറച്ചതിനു ശേഷം വെയിറ്റ് ഇടുക.

 

30 മിനുട്ട് ഇങ്ങനെ വേവിക്കുക.

 

ഏറ്റവും ചെറിയ തീയില്‍ വേണം വേവിച്ചെടുക്കാന്‍.

 

വിസില്‍ അടിക്കാന്‍ പാടില്ല.

 

30 മിനുട്ടിനു ശേഷം തീ ഓഫാക്കി 1 മണിക്കൂര്‍ അനക്കാതെ വയ്ക്കുക.

 

1 മണിക്കൂറിനു ശേഷം പായസം കുടിക്കാം.

കുറിപ്പ്

 

തീ ഓഫായാക്കിയതിനു ശേഷം 30 മിനുട്ടിനു ശേഷം തുറന്നാല്‍ വെള്ള നിറത്തില്‍ ഉള്ള പാല്‍ പായസവും 1 മണിക്കൂറിനു ശേഷം തുറന്നാല്‍ പിങ്ക് പാല്‍ പായസവും ആയിരിക്കും കിട്ടുക.

 

നിങ്ങള്‍ക് വെള്ള നിറത്തിലാണ് വേണ്ടതെങ്കില്‍ 30 മിനുട്ട് കഴിഞ്ഞു തുറക്കാം.