CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 28 Minutes 18 Seconds Ago
Breaking Now

ഡ്രോണ്‍ ആക്രമണം ; സൗദിയിലെ പ്രധാന എണ്ണ പൈപ്പ്‌ലൈനില്‍ ആക്രമണം ; പെരിം ദ്വീപ് ഹൂതികള്‍ പിടിച്ചു

ആക്രമണത്തെ മുസ്ലിം വേള്‍ഡ് ലീഗ് അപലപിച്ചു.

ഇറാഖില്‍ നിന്നുള്ള ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലെ പ്രധാന എണ്ണ ഗതാഗത പാതയായ ഈസ്റ്റ്-വെസ്റ്റ് ഓയില്‍ പൈപ്പ്ലൈന്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇറാന്റെ പിന്തുണയുള്ള സായുധ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തെ തുടര്‍ന്ന് ഇറാന്‍ഇറാഖ് അതിര്‍ത്തി അടച്ചതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തെ മുസ്ലിം വേള്‍ഡ് ലീഗ് അപലപിച്ചു.

അതിനിടെ, പ്രധാന വ്യാപാര പാതയായ ചെങ്കടലിലേക്കുള്ള പ്രവേശന കവാടമായ ബാബുല്‍ മന്ദബ് കടലിടുക്കിലെ തന്ത്രപ്രധാനമായ പെരിം ദ്വീപ് ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ പിടിച്ചെടുത്തു. ദ്വീപില്‍ നിന്ന് സൗദി പിന്തുണയുള്ള യെമന്‍ സേന പിന്മാറിയതായാണ് വിവരം.

പെരിം ദ്വീപിന് സമീപമുള്ള ചെങ്കടല്‍ തീരനഗരമായ ധൂബാബും ഹൂതികള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ചെങ്കടല്‍ തീരത്തെ ആറ് ജില്ലകളില്‍നിന്ന് യെമന്‍ സേനയെ തുരത്തിയതായും ഹൂതികള്‍ അവകാശപ്പെട്ടു.

ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ സൗദിയില്‍നിന്നുള്ള എണ്ണക്കപ്പലുകളില്‍ ഭൂരിഭാഗവും ബാബുല്‍ മന്ദബ് കടലിടുക്ക് വഴിയാണ് സഞ്ചരിച്ചിരുന്നത്. അതിനാല്‍ പെരിം ദ്വീപിന്റെ നിയന്ത്രണം ഹൂതികള്‍ ഏറ്റെടുത്തത് ചെങ്കടലിലൂടെയുള്ള എണ്ണ ഗതാഗതത്തിനും ആഗോള വ്യാപാരത്തിനും നിര്‍ണായകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

 




കൂടുതല്‍വാര്‍ത്തകള്‍.