
















യുഎസിലെ കലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ന്‍ മറ്റത്ത് ആന്‍ മേരി മാത്യുവിന്റെ (40) മൃതദേഹം നാളെ സാന്‍ഫ്രാന്‍സിസ്‌കോ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. അമേരിക്കന്‍ സമയം ഉച്ചയ്ക്കു 12.30 മുതല്‍ 4 വരെയാണ് പൊതു ദര്‍ശനം. ആനിനൊപ്പം കൊല്ലപ്പെട്ട തൃശൂര്‍ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരിയുടെ (35) മൃതദേഹം ഫ്യൂണറല്‍ ഹോമിലേക്ക് ഇന്നലെ മാറ്റി. വിരലടയാള പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങള്‍ ഫ്യൂണറല്‍ ഹോമിലേക്ക് മാറ്റിയത്.
അതേസമയം കേസില്‍ അറസ്റ്റിലായ കോട്ടയം മുന്നിലവ് തഴയ്ക്കവയല്‍ മാറാമറ്റം അനിലയെ (32) സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ആയുധം ഉപയോഗിച്ച് ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്ന് റിപ്പോര്‍ട്ടിലുണ്ട്. അതിക്രൂരമായാണ് കൊലപതകങ്ങല്‍ നടത്തിയതെന്നും ചൂണ്ടിക്കാട്ടിയിരിക്കുന്നു.
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. രേഖകളെല്ലാം ലഭ്യമാക്കിയ ശേഷമേ ബന്ധുക്കള്‍ നാട്ടിലേക്ക് തിരിക്കൂ.