CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 48 Seconds Ago
Breaking Now

ഹോര്‍മുസിന് 'ട്രംപ് സ്ട്രെയിറ്റ്' എന്ന പേര് നല്‍കിയാലോ?: പുതിയ നിര്‍ദേശവുമായി ഡോണള്‍ഡ് ട്രംപ്

അമേരിക്കയെപ്പോലെ തന്നെ പുതിയ പേര് കൂടുതല്‍ 'ഹോട്ട്' ആയിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

ഹോര്‍മുസ് കടലിടുക്കിന്റെ പേര് 'ട്രംപ് സ്ട്രെയിറ്റ്' എന്നാക്കി മാറ്റണോ എന്ന ചോദ്യവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്ത്രപ്രധാനമായ ഈ ജലപാത ഇപ്പോള്‍ അമേരിക്കയുടെ നിയന്ത്രണത്തിലാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ട്രംപിന്റെ പുതിയ നിര്‍ദേശം.

'ഇപ്പോള്‍ ഹോര്‍മുസ് അമേരിക്കയുടെ നിയന്ത്രണത്തിലായതിനാല്‍, പേര് ട്രംപ് സ്ട്രെയിറ്റ് എന്നാക്കി മാറ്റണോ?' എന്നായിരുന്നു ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ ചോദിച്ചത്. അമേരിക്കയെപ്പോലെ തന്നെ പുതിയ പേര് കൂടുതല്‍ 'ഹോട്ട്' ആയിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

ഹോര്‍മുസ് കടലിടുക്ക് അമേരിക്കയുടെ നിയന്ത്രണത്തിലാണെന്ന് ട്രംപ് പലതവണ അവകാശപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 28ന് വൈറ്റ് ഹൗസും അമേരിക്കന്‍ സേന ഈ ജലപാതയുടെ നിയന്ത്രണം ഏറ്റെടുത്തതായി പറഞ്ഞിരുന്നു. ഇറാന്‍ സ്ഥാപിച്ച മൈനുകള്‍ നീക്കം ചെയ്തതും, ഏകദേശം 1,500 വാണിജ്യ കപ്പലുകള്‍ക്ക് അമേരിക്കന്‍ സംരക്ഷണത്തില്‍ കടന്നുപോകാന്‍ സാധിച്ചതും, അമേരിക്കന്‍ ഉപരോധം മറികടക്കാന്‍ ശ്രമിച്ച കപ്പലുകളുടെ ഗതി തിരിച്ചുവിട്ടതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.