CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 52 Seconds Ago
Breaking Now

കാലിഫോര്‍ണിയ ഇരട്ടക്കൊല: കോട്ടയം സ്വദേശിനി അനില ബേബിക്കെതിരെ രണ്ടാമത്തെ കൊലക്കുറ്റവും ചുമത്തും

ആന്‍ മേരി മാത്യുവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നെങ്കിലും, ഇതുവരെ അനിലക്കെതിരെ ആ കേസില്‍ ഔദ്യോഗികമായി കൊലക്കുറ്റം ചുമത്തിയിരുന്നില്ല.

യുഎസിലെ കാലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോട്ടയം മൂന്നിലവ് സ്വദേശിനി അനില ബേബിക്കെതിരെ (32) രണ്ടാമത്തെ കൊലക്കുറ്റവും ചുമത്താന്‍ പ്രോസിക്യൂഷന്‍ ഒരുങ്ങുന്നു. സാന്‍ഹൊസെയില്‍ കുത്തേറ്റു മരിച്ച തിരുവനന്തപുരം സ്വദേശിനി ആന്‍ മേരി മാത്യുവിന്റെ മരണത്തിലാണ് പുതിയ കൊലക്കുറ്റം ചുമത്തുക.

നിലവില്‍ തൃശൂര്‍ സ്വദേശിനി അഞ്ജന ഹരിയെ (35) വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് അനിലക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുള്ളത്. ഓഗസ്റ്റ് 28ന് മില്‍പിറ്റാസിലെ മില്‍ ക്രീക്ക് അപാര്‍ട്‌മെന്റ് പാര്‍ക്കിങ് ഏരിയയിലായിരുന്നു സംഭവം. പൊലീസ് അന്വേഷണത്തില്‍ അനില ബോധപൂര്‍വം വാഹനം ഇടിപ്പിച്ചതാണെന്നാണ് കണ്ടെത്തല്‍.

ആന്‍ മേരി മാത്യുവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നെങ്കിലും, ഇതുവരെ അനിലക്കെതിരെ ആ കേസില്‍ ഔദ്യോഗികമായി കൊലക്കുറ്റം ചുമത്തിയിരുന്നില്ല. ഇപ്പോള്‍ രണ്ടാമത്തെ കേസിലും കുറ്റം ചുമത്താനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

അനില ഇപ്പോള്‍ സാന്റാ ക്ലാര കൗണ്ടി മെയിന്‍ ജയിലിലാണ്. കേസില്‍ അടുത്ത കോടതി നടപടികള്‍ സെപ്റ്റംബര്‍ 10ന് നടക്കും

 




കൂടുതല്‍വാര്‍ത്തകള്‍.