CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 45 Minutes 10 Seconds Ago
Breaking Now

കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ പ്രതിമാസ അയ്യപ്പ പൂജ - സെപ്റ്റംബര്‍ 19ന്

യു കെ : കെന്റ് അയ്യപ്പ ക്ഷേത്രത്തിലെ ഈ മാസത്തെ പ്രതിമാസ അയ്യപ്പ പൂജ സെപ്റ്റംബര്‍ 19 ശനിയാഴ്ച നടക്കും.രാവിലെ 8.30 ന് ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ വൈകിട്ട് 6.30 മുതല്‍ 9.30 വരെ വിവിധ പൂജകളോടെ നടക്കും.

സൂര്യകാലടി തന്ത്രി ബ്രഹ്‌മശ്രീ സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് പൂജകള്‍ നടക്കുക.

 

അഭിഷേകം, വിളക്ക് പൂജ, ലളിതാ സഹസ്രനാമ അര്‍ച്ചന, ഭജന്‍സ്, ധാര വഴിപാട്, നീരാഞ്ജനം, ഒറ്റയപ്പം , പടിപൂജ, ഹരിവരാസനം, അന്നദാനം എന്നിവ ഉണ്ടായിരിക്കും.

ഭക്തര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

വിളക്ക് പൂജയ്ക്കായി രണ്ട് കെട്ട് പൂക്കള്‍, ഒരു നാളികേരം, സ്വന്തം നിലവിളക്ക് എന്നിവയും നീരാഞ്ജനത്തിനായി ഒരു നാളികേരവും കൊണ്ടുവരണമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

 

സ്ഥലം: 1 Northgate, Rochester ME1 1LS (Friends Meeting House, Quaker Meeting House - First Floor)

 

വിവരങ്ങള്‍ക്ക്: 07838 170203, 07985 245890, 07507 766652, 07906 130390, 07973 151975

www.kentayyappatemple.org | kentayyappatemple@gmail.com

 

 




കൂടുതല്‍വാര്‍ത്തകള്‍.