CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 21 Seconds Ago
Breaking Now

സ്‌നേഹത്തിന്റെയും ഒരുമയുടേയും സന്തോഷം പങ്കുവച്ച് ജിഎംഎ ലോങ്ലെവന്‍സ് യൂണിറ്റിന്റെ ഓണാഘോഷം

ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന്‍ (GMA) ലോങ്ലെവന്‍സ് യൂണിറ്റിന്റെ ഓണാഘോഷ പരിപാടികള്‍ ശ്രദ്ധേയമായി. ഒരുമയുടേയും സ്‌നേഹത്തിന്റെയും മനോഹരമായ കാഴ്ചകളായിരുന്നു ആഘോഷത്തില്‍ കണ്ടത്.. യൂണിറ്റിലെ കുടുംബങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കിയ  വീട്ടില്‍ തയ്യാറാക്കിയ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി രുചികരമായ സദ്യയാണ് ഒരുക്കിയിരുന്നത്. ആഘോഷത്തിന്റെ മാറ്റുകൂട്ടുന്ന ഒരു കാഴ്ച തന്നെയായിരുന്നു ഇത്. ഒപ്പം കുട്ടികളും മുതിര്‍ന്നവരും വിവിധ കലാ പരിപാടികളുടെ ഭാഗമായി.

സജി വര്‍ഗീസ് മാവേലിയായി എത്തി ഏവര്‍ക്കും ആശംസകള്‍ അറിയിച്ചു. അജീഷ്, ടിജു എന്നിവരുടെ നേതൃത്വത്തിലുള്ള ചെണ്ടമേളവും ഓണാഘോഷത്തിന് ഒരു ഉത്സവ ലഹരി സമ്മാനിച്ചു.  ബ്രിട്ടനിലെ മലയാളികളുടെ സ്വകാര്യ അഭിമാനമായ പ്രമുഖ സയന്റിസ്റ്റ് ഡോ ജയകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുത്തു.

ജിഎംഎ ലോങ്ലെവന്‍സ് യൂണിറ്റ് ഭാരവാഹികളായ പ്രസിഡന്റ് ടിജു, സെക്രട്ടറി ടോബി, ട്രഷറര്‍ ജെയിംസ്, വൈസ് പ്രസിഡന്റ് ജിനേഷ്, ജോയിന്റ് സെക്രട്ടറി ജില്‍സ്, ജോയിന്റ് ട്രഷറര്‍ ജോമോന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

കലാപരിപാടികളുടെ കോ-ഓര്‍ഡിനേറ്റര്‍മാരായി ജിനിയും എല്‍സയും പ്രവര്‍ത്തിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ സിനി, ടിനു, ബിബിന്‍ എന്നിവര്‍ പരിപാടികളുടെ ഏകോപനം നിര്‍വഹിച്ചു. ഭക്ഷണ വിഭാഗത്തിന്റെ ചുമതല സാജുവും സുനിലും നിര്‍വഹിച്ചു.

പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരും ആര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍മാരും ചേര്‍ന്ന് വേദിയിലെ പരിപാടികള്‍ ഏകോപിപ്പിക്കുകയായിരുന്നു. തിരുവാതിരക്കളി, ഓണപ്പാട്ട്, ഡാന്‍സുകള്‍ എന്നിങ്ങനെ ഒട്ടേറെ പരിപാടികള്‍ വേദിയില്‍ അരങ്ങേറി.  ലോങ്ലെവന്‍സ് യൂണിറ്റ് കാണികള്‍ക്ക് മറക്കാനാകാത്ത ഒരു ഓണാഘോഷമാണ് സമ്മാനിച്ചത്.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജും ഇന്‍ഫിന്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സും പ്രധാന സ്‌പോണ്‍സര്‍മാരായിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.