CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 19 Seconds Ago
Breaking Now

നോര്‍ത്ത് ഡെവണ്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിപുലമായ ഓണാഘോഷം നടന്നു

താലപ്പൊലിയുടേയും വാദമേളങ്ങളുടേയും അകമ്പടിയോടെ എഴുന്നള്ളിയ മാവേലി നിലവിളക്ക് തെളിച്ചതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്

നോര്‍ത്ത് ഡെവണ്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. മെഗാ തിരുവാതിര, പുലിക്കളി, ഓണപ്പാട്ട് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി.

താലപ്പൊലിയുടേയും വാദമേളങ്ങളുടേയും അകമ്പടിയോടെ എഴുന്നള്ളിയ മാവേലി നിലവിളക്ക് തെളിച്ചതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. എന്‍ഡിഎം എ പ്രസിഡന്റ് ജോഷി ജോണി അധ്യക്ഷത വഹിച്ച ഓണാഘോഷത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഓണക്കളികളും മത്സരങ്ങളും സംഘടിപ്പിച്ചു.

എന്‍ഡിഎംഎ എവര്‍ റോളിങ് ട്രോഫിക്കായുള്ള ആവേശകരമായ വടംവലി മത്സരവും ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണമായി. എന്‍ഡിഎംഎ കമ്മിറ്റി അംഗങ്ങള്‍ ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വിഭവ സമൃദ്ധമായ ഓണ സദ്യയ്ക്ക് ശേഷം സിനിമാ കോമഡി താരങ്ങളായ ബിനു അടിമാലിയുടേയും തങ്കച്ചന്‍ വിതുരയുടേയും നേതൃത്വത്തിലുള്ള സംഘം അവതരിപ്പിച്ച മെഗാ ഷോ ഓണാഘോഷത്തിന് വര്‍ണപ്പകിട്ടേകി.




കൂടുതല്‍വാര്‍ത്തകള്‍.