CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 21 Seconds Ago
Breaking Now

ലണ്ടനില്‍ യുവകലാസാഹിതി സാഹിത്യോത്സവം ഒക്ടോബര്‍ 10ന്; മുഖ്യാതിഥിയായി പ്രകാശ് രാജ്

യുവകലാസാഹിതി യുകെയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യുവകലാസാഹിതി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ - എഡിഷന്‍ 02 ഒക്ടോബര്‍ 10ന് ലണ്ടനില്‍ നടക്കും. Boyd Campbell Hall, John Lyon School, Harrow-on-the-Hill വേദിയാകും.

ഇന്ത്യന്‍ നടനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രകാശ് രാജ് ആണ് സാഹിത്യോത്സവത്തിലെ മുഖ്യാതിഥി. സാഹിത്യം, കല, സംസ്‌കാരം തുടങ്ങിയ മേഖലകളിലെ വിവിധ പരിപാടികള്‍ ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും.

വായനയുടെ വലിയ ലോകത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതാണ് ബുക്ക് ഫെസ്റ്റിവല്‍. പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങള്‍ വിലക്കുറവില്‍ ലഭ്യമാകും. മികച്ച പുസ്തകങ്ങള്‍ സ്വന്തമാക്കുന്നതിനൊപ്പം ആകര്‍ഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

യുകെയിലെ മലയാളി സമൂഹത്തിന്റെ സാഹിത്യ-സാംസ്‌കാരിക ഇടപെടലുകള്‍ക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവകലാസാഹിതി ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ലണ്ടന്റെ സാംസ്‌കാരിക പശ്ചാത്തലത്തില്‍ സാഹിത്യത്തിനും കലാരംഗത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പരിപാടിയായിരിക്കും ഫെസ്റ്റിവല്‍.

 




കൂടുതല്‍വാര്‍ത്തകള്‍.