CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 56 Seconds Ago
Breaking Now

യുകെ മലയാളികളുടെ ഏറ്റവും വലിയ ആഘോഷത്തിന് ഒരുക്കം: യുവാക്കള്‍ക്ക് അവസരം നല്‍കി പതിനേഴാമത് യുക്മ ദേശീയ കലാമേള ചെല്‍ട്ടന്‍ഹാമില്‍ 2026 നവംബര്‍ 7 ശനിയാഴ്ച

ലണ്ടന്‍: പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍സ് (UUKMA) തങ്ങളുടെ 17-ാമത് ദേശീയ കലാമേള ഈ വര്‍ഷം നവംബര്‍ 7 ശനിയാഴ്ച ചെല്‍ട്ടന്‍ഹാമില്‍ സംഘടിപ്പിക്കുന്നു. 160-ലധികം അംഗ അസോസിയേഷനുകളുടെ പിന്തുണയോടെ, കഴിഞ്ഞ 16 വര്‍ഷമായി തുടരുന്ന ഈ പാരമ്പര്യം സംഗീതം, നൃത്തം, നാടകം, കലാപ്രദര്‍ശനങ്ങള്‍ എന്നിവയിലൂടെ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം ബ്രിട്ടീഷ് വേദിയില്‍ അവതരിപ്പിക്കുന്ന ഒരു ആഘോഷമായി മാറിയിട്ടുണ്ട്. കേരളത്തിന് പുറത്ത് മലയാള ഭാഷയുടെയും കേരളീയ കലകളുടെയും ഏറ്റവും വലിയ സംഘാടന വേദിയായ യുക്മ ദേശീയ കലാമേള, കേരളത്തിലെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെയും യൂണിവേഴ്‌സിറ്റി യുവജനോത്സവങ്ങളുടെയും മാതൃകയിലാണ് നടത്തപ്പെടുന്നത്.

ഈ വര്‍ഷവും, മേള സംഘാടനത്തില്‍ യുവതലമുറയെ പങ്കാളികളാക്കാന്‍ യുക്മ മുന്നോട്ട് വരുന്നു - 'യൂത്ത് ഓര്‍ഗനൈസര്‍ ഡ്രൈവ്'. 16 മുതല്‍ 25 വയസ്സ് വരെയുള്ള ഊര്‍ജ്ജസ്വലരായ യുവതീ യുവാക്കളെയാണ് ഇതിലേക്ക് ക്ഷണിക്കുന്നത്. ബ്രിട്ടനിലെ രണ്ടാം തലമുറ മലയാളികളുടെ പുതിയ കാഴ്ചപ്പാടുകള്‍ ഈ സാംസ്‌കാരിക ആഘോഷത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ ഉള്‍ച്ചേര്‍ക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. യുവജനങ്ങളുടെ പുതിയ ആശയങ്ങളും ഡിജിറ്റല്‍ കാഴ്ചപ്പാടുകളും സോഷ്യല്‍ മീഡിയ പ്രാഗത്ഭ്യവും കലാമേളയുടെ പ്‌ളാനിംഗ് പ്രവര്‍ത്തനങ്ങളിലേക്ക് പ്രയോജനപ്പെടുത്തുവാനാണ് യുക്മ ലക്ഷ്യമിടുന്നത്. 

 

തിരഞ്ഞെടുക്കപ്പെടുന്ന യുവാക്കള്‍ക്ക് 

 

* പരിപാടി ലോജിസ്റ്റിക്‌സ്, 

* കലാകാരന്മാരുടെ ഏകോപനം, 

* ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ്, യൂട്യൂബ് എന്നിവയിലെ സോഷ്യല്‍ മീഡിയ പ്രചാരണം, 

* സൃഷ്ടിപരമായ ക്യൂറേഷന്‍, 

 

പുതിയ കലാകാരന്മാരെ കണ്ടെത്തല്‍ എന്നിവയില്‍ പ്രവര്‍ത്തന പരിചയം ലഭിക്കും. കൂടാതെ, പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ് അവസരങ്ങളും സിവിയില്‍ എടുത്തുപറയാവുന്ന മികച്ച അനുഭവസമ്പത്തും ഇതിലൂടെ ലഭ്യമാകും.

 

താല്‍പ്പര്യമുള്ളവര്‍ bijupa@yahoo.com എന്ന ഇമെയിലിലോ 07904785565 എന്ന നമ്പറില്‍ വാട്‌സ്ആപ്പ് വഴിയോ ബന്ധപ്പെടണം. ആദ്യം വരുന്നവര്‍ക്ക് ആദ്യ പരിഗണന എന്ന അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. യുക്മയുടെ യൂത്ത് പ്രോഗ്രാമുകളുടെ മേല്‍നോട്ടം വഹിക്കുന്ന യുക്മ മുന്‍ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയാണ് യൂത്ത് ഓര്‍ഗനൈസര്‍ ഡ്രൈവിന്റെയും നേതൃത്വം വഹിക്കുന്നത്.

 

പതിനേഴാമത് യുക്മ ദേശീയ കലാമേള യൂത്ത് ഓര്‍ഗനൈസര്‍ ഡ്രൈവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്:

 

അഡ്വ. എബി സെബാസ്റ്റ്യന്‍ (പ്രസിഡന്റ്) - 07702862186

ജയകുമാര്‍ നായര്‍ (ജനറല്‍ സെക്രട്ടറി) - 07403223006

റെയ്‌മോള്‍ നിധീരി (ജോയിന്റ് സെക്രട്ടറി) - 07789149473.

കുര്യന്‍ ജോര്‍ജ്ജ്

(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേററ്റര്‍)




കൂടുതല്‍വാര്‍ത്തകള്‍.