CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 31 Seconds Ago
Breaking Now

വലിയ നാശമുണ്ടാക്കാനായിരുന്നു പദ്ധതി ; യുകെയിലെ സൈനിക താവളത്തിന് സമീപത്തു നിന്ന് അഞ്ചു പേരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ബ്രിട്ടീഷ് നടപടിയെ പ്രകീര്‍ത്തിച്ച് ട്രംപ്

യുകെ പൊലീസിന്റെ നടപടിയെ അത്യുത്തമം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

ഭീകരാക്രമണത്തിന് പദ്ധതിയിടുന്നെന്ന സംശയത്തെ തുടര്‍ന്ന് യുകെയിലെ ആര്‍എഎഫ് ഫെയര്‍ഫോഡ് വിമാനത്താവളത്തിന് സമീപത്തു നിന്ന് അഞ്ചുപേരെ അറസ്റ്റ് ചെയ്ത ബ്രിട്ടീഷ് നടപടിയെ പ്രകീര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെതിരെ വ്യോമാക്രമണം നടത്താന്‍ യുഎസ് ഉപയോഗപ്പെടുത്തുന്ന യുകെയിലെ സൈനിക താവളമാണ് ആര്‍എഎഫ് ഫെയര്‍ഫോഡ്. ഞായറാഴ്ച പുലര്‍ച്ചെയാണ് അഞ്ചുപേരെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തത്.

യുകെ പൊലീസിന്റെ നടപടിയെ അത്യുത്തമം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അറസ്റ്റിലായവര്‍ അമേരിക്കന്‍ സൈനികരേയും വിമാനങ്ങളേയും ഉള്‍ക്കൊള്ളുന്ന യുകെയുടെ സൈനിക താവളത്തിന് നേര്‍ക്ക് വലിയ ഗൂഢാലോചനയ്ക്കാണ് പദ്ധതിയിട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭീകരാക്രമണത്തിന് പദ്ധതിയിടുന്നെന്നും സ്‌ഫോടക വസ്തു നിയമപ്രകാരമുള്ള കുറ്റകൃത്യത്തിലേര്‍പ്പെടുന്നുവെന്നുമുള്ള സംശയത്തെ തുടര്‍ന്നാണ് യുകെയിലെ ആര്‍എഎഫ് ഫെയര്‍ഫോഡ് വ്യോമതാവളത്തിന് സമീപത്തു നിന്ന് അഞ്ചുപേരെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച പുലര്‍ച്ചെ ഗ്ലോസ്റ്റര്‍ഷെയറിലെ വെല്‍ഫോഡ് മേഖലയിലായിരുന്നു സംഭവം. ഇറാനെതിരെ വ്യോമാക്രമണം നടത്താന്‍ അമേരിക്ക ഉപയോഗപ്പെടുത്തുന്ന യുകെയിലെ സൈനിക താവളമാണ് ആര്‍എഎഫ് ഫെയര്‍ഫോഡ്.




കൂടുതല്‍വാര്‍ത്തകള്‍.