
















ലണ്ടന്‍: യുകെ മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംഘാടകരായ 5 സ്റ്റാര്‍ ഇവന്റ്‌സിന്റെ ആഭിമുഖ്യത്തില്‍, ഓടക്കുഴല്‍ മാന്ത്രികന്‍ രാജേഷ് ചേര്‍ത്തല നയിക്കുന്ന ഭക്തി സംഗീത സന്ധ്യ ക്രോയ്‌ഡോണില്‍ അരങ്ങേറുന്നു. 'ഭജന്‍സ് സന്ധ്യ വിത്ത് രാജേഷ് ചേര്‍ത്തല -യുകെ ടൂര്‍ 2026 എന്ന സംഗീത പരിപാടി ഒക്ടോബര്‍ 4 ഞായറാഴ്ച ക്രോയ്‌ഡോണ്‍ ട്രിനിറ്റി സ്‌കൂളില്‍ വെച്ചാണ് നടക്കുക.
ഫ്‌ലൂട്ടില്‍ തീര്‍ക്കുന്ന ഭക്തിയുടെ ദിവ്യാനുഭൂതിയുമായി രാജേഷ് ചേര്‍ത്തലയും ഒന്‍പത് അംഗ സംഘവും ഒരുക്കുന്ന ഈ സന്ധ്യ യുകെയിലെ സംഗീതാസ്വാദകര്‍ക്ക് മറക്കാനാവാത്ത അനുഭവമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിങ്ങിനും: 07405 513236, 07949 717228, 07753 110042, 07917 361127