
















ബര്‍മിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ കലോല്‍സവത്തിന് മുന്നോടിയായി നടക്കുന്ന റീജിയണല്‍ മത്സരങ്ങള്‍ക്ക് ഇന്ന് സ്‌കോട്‌ലന്‍ഡില്‍ തുടക്കം. രൂപതയിലെ പന്ത്രണ്ട് റീജിയണുകളിലെ നൂറിലധികം ഇടവകകള്‍/മിഷനുകള്‍ / പ്രൊപ്പോസ്ഡ് മിഷനുകളില്‍നിന്നുമുള്ള മത്സരാര്‍ത്ഥികളാണ് വിവിധ റീജിയനിലുകളിലായി വിവിധ ദിവസങ്ങ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. സ്‌കോട്‌ലന്‍ഡ് റീജിയണിന്റെ മത്സരങ്ങള്‍ ഇന്ന് ARMADALE ACADEMY,West Main Street, Armadale, West Lothian, EH48 3 LY യില്‍ നടത്തപ്പെടും. പ്രെസ്റ്റണ്‍ റീജിയണില്‍ രചന മത്സരങ്ങളും എഴുത്തുമത്സരങ്ങളും ഇന്ന് ലിവര്‍പൂളില്‍ വച്ച് നടത്തപ്പെടും
മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി റീജിയണല്‍ കോര്‍ഡിനേറ്റര്‍മാര്‍ അറിയിച്ചു.
മത്സരങ്ങള്‍ എല്ലാ റീജിയണുകളിലും ഏകീകൃതമായ രീതിയില്‍ നടക്കുന്നതിനായി നിയമാവലിയും വിഷയങ്ങളും ക്രമബദ്ധമായി തയ്യാറാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷനും നടത്തിപ്പും സംബന്ധിച്ച രൂപതാകേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ രൂപത ബൈബിള്‍ അപ്പസ്റ്റോലേറ്റ് ഇതിനകം തന്നെ എല്ലാ റീജിയണുകളിലും കൈമാറിയിട്ടുണ്ട്.
എല്ലാ റീജിയണുകളിലെയും മത്സരങ്ങള്‍ നവംബര്‍ 1 നോടുകൂടി പൂര്‍ത്തിയാകും. ഓരോ റീജിയണിലും മത്സരങ്ങള്‍ നടത്തുന്നതിനായുള്ള കലോത്സവ എക്‌സിക്യൂട്ടീവ് കമ്മിറ്റികള്‍ രൂപതയില്‍ നിന്നും നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് രൂപീകരിച്ചിട്ടുണ്ട് . ഈ കമ്മിറ്റികളുടെ നേതൃത്വത്തിലായിരിക്കും റീജിയണല്‍ ബൈബിള്‍ കലോത്സവം നടത്തപ്പെടുക.
ഓരോ എയ്ജ് വിഭാഗത്തിലും റീജിയണല്‍ തലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന മത്സരാര്‍ത്ഥികള്‍ക്കാണ് നവംബര്‍ 21-ന് ലീഡ്‌സ് റീജിയണിലെ സ്‌കെന്തോര്‍പ്പില്‍ നടക്കുന്ന രൂപതാതല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്.
രൂപത തലത്തില്‍ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ biblekalotsavam@csmegb.org എന്ന ഈമെയിലുവഴി ഒക്ടോബര്‍ 10-നകം പൂര്‍ത്തിയാക്കണം. പൂര്‍ത്തീകരിച്ച ഷോര്‍ട്ട് ഫിലിം ഒക്ടോബര്‍ 18 രാത്രി 12 മണിയ്ക്ക് മുന്‍ബ് സമര്‍പ്പിച്ചിരിക്കണം.
കലോത്സവത്തെക്കുറിച്ചും നിയമാവലിയെക്കുറിച്ചും കൂടുതല്‍ അറിയുന്നതിനായി താഴെ നല്‍കിയിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കണം എന്ന് ബൈബിള്‍ അപ്പോസ്റ്റലേറ്റ് പി ആര്‍ ഓ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു .
https://smegbbiblekalotsavam.com/
ഷൈമോന്‍ തോട്ടുങ്കല്‍