CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 29 Minutes 38 Seconds Ago
Breaking Now

'ആദ്യ സിനിമയുടെ പരാജയം വിഷമമുണ്ടാക്കി...നാട് വിട്ടു, തിരിച്ചു വന്നത് വാപ്പയ്ക്ക് വേണ്ടി'; ഫഹദ് ഫാസില്‍

കയ്യെത്തും ദൂരത്ത് എന്ന ആദ്യ സിനിമയുടെ പരാജയത്തെ തുടര്‍ന്ന് നാട് വിട്ടതിനെക്കുറിച്ചും പിന്നീട് തിരിച്ചുവന്നതിനെക്കുറിച്ചും സംസാരിച്ച് ഫഹദ് ഫാസില്‍. ആദ്യ സിനിമയുടെ പരാജയം ഏറെ വിഷമമുണ്ടാക്കിയെന്നും പിന്നീട് വിദേശത്തേക്ക് പോയെന്നും തിരിച്ചുവന്നത് വാപ്പയ്ക്ക് വേണ്ടിയാണെന്നും നടന്‍ പറഞ്ഞു

'ആദ്യ സിനിമ പുറത്തിറങ്ങി ഇന്നേക്ക് 24 വര്‍ഷമായിരിക്കുകയാണ്. അതിനിടെയില്‍ 7 വര്‍ഷത്തെ ഇടവേളയുണ്ടായിരുന്നു. 2002ല്‍ പോയി, പിന്നീട് 2009ല്‍ തിരികെ വന്നു. ആദ്യത്തെ പടം വിജയിച്ചില്ല. വാപ്പയായിരുന്നു സംവിധാനം ചെയ്തത്. എനിക്കന്ന് 17-18 വയസായിരുന്നു. ആ സമയത്ത് ഇന്ത്യന്‍ സിനിമയില്‍ ഒരുപാട് പുതുമുഖങ്ങള്‍ അരങ്ങേറിയിരുന്നു. ഹൃത്വിക് റോഷനെക്കെ അപ്പോഴാണ് വരുന്നത്. കുറേ സംവിധായകര്‍ തങ്ങളുടെ മക്കളെ അവതരിപ്പിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടോ എനിക്ക് ശരിയായി വന്നില്ല', ഫഹദ് പറയുന്നു.

'എനിക്കത് വല്ലാതെ വിഷമമുണ്ടാക്കി. കുറച്ച് കാലം വിട്ടു നില്‍ക്കാന്‍ തോന്നി. അങ്ങനെ ഞാന്‍ അമേരിക്കയിലേക്ക് പോയി. എഞ്ചിനീയറിങ് പഠിക്കാന്‍. പിന്നെ ഫിലോസഫി പഠിച്ചു. ആ സമയത്താണ് സുഹൃത്തുക്കളിലൂടെ ഇന്റര്‍നാഷണല്‍ സിനിമകള്‍ ഒരുപാട് കണ്ടു. ആ സമയത്ത് എപ്പോഴോ തിരികെ വരണമെന്നും ഒരു സിനിമ ചെയ്യണമെന്നും തോന്നി. എന്റെ വാപ്പയ്ക്ക് വേണ്ടി ഒരൊറ്റ സിനിമ ചെയ്യണം എന്നായിരുന്നു ആഗ്രഹം. അതിപ്പോള്‍ 66 സിനിമയിലെത്തി നില്‍ക്കുന്നു'' എന്നും അദ്ദേഹം പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.