CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 41 Seconds Ago
Breaking Now

തുടര്‍ച്ചയായ സൈബര്‍ ആക്രമണം ; ഒടുവില്‍ പഞ്ചാബിന്റെ സംസ്‌കാരം നശിപ്പിച്ചെന്ന പേരില്‍ കൊല ; കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗോള്‍ഡി ധില്ലന്‍

ഞാന്‍ സ്വവര്‍ഗാനുരാഗി ആയതില്‍ ഇവര്‍ക്കെന്തിനാണ് ഉത്കണ്ഠയെന്ന് അഭ്തുതം തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദൈവമാണ് എന്നെ ഇങ്ങനെ സൃഷ്ടിച്ചത്.. കഴിഞ്ഞ ദിവസം വെടിയേറ്റ് കൊല്ലപ്പെട്ട പഞ്ചാബി ഇന്‍ഫ്‌ളുവന്‍സറും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ മാഡ് സന്ധു തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ചതിങ്ങനെയാണ്. 

ഞാന്‍ സ്വവര്‍ഗാനുരാഗി ആയതില്‍ ഇവര്‍ക്കെന്തിനാണ് ഉത്കണ്ഠയെന്ന് അഭ്തുതം തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സമൂഹമാധ്യമത്തില്‍ നിരവധി ഫോളോവേഴ്‌സുള്ള മാഡ് സന്ധു എന്ന മധുസൂദന്‍ ശനിയാഴ്ചയാണ് അമൃത്സറില്‍ വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിയുതിര്‍ത്ത ശേഷം കടന്നുകളയുകയായിരുന്നു.

ധോണി ധില്ലന്‍ എന്ന ഫേസ്ബുക്ക് പേജ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സന്ധു പഞ്ചാബിന്റെ സംസ്‌കാരം നശിപ്പിച്ചെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.