CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 20 Seconds Ago
Breaking Now

സൗദിയില്‍ നിന്ന് സ്റ്റോക്ക് ഓണ്‍ ട്രെന്റിലേക്ക് വന്നത് ഒരുപാട് സ്വപ്‌നങ്ങളുമായി ; മൂന്നു കുഞ്ഞുങ്ങളേയും ഭാര്യയേയും തനിച്ചാക്കി വിനു മടങ്ങി

ജൂലൈ അവസാനത്തോടെയാണ് വിനു ചികിത്സയ്ക്കായി നാട്ടിലെത്തിയത്.

കോട്ടയം അയര്‍ക്കുന്നം കല്ലെത്തറ കിഴക്കേതില്‍ തങ്കച്ചന്റെയും ലിസിയുടേയും മകന്‍ വിനു പോള്‍ അന്തരിച്ചു. 37 വയസായിരുന്നു. സ്‌റ്റോക്ക് ഓണ്‍ ട്രന്റില്‍ താമസിച്ചുവരികയായിരുന്ന വിനു നാട്ടില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. കഠിനമായ വയറുവേദനയെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ ചികിത്സ തേടിയിരുന്നെങ്കിലും നടത്തിയ പരിശോധനയില്‍ രോഗം കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ചികിത്സയ്ക്കായി നാട്ടിലെത്തിയ വിനു കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി വിശദമായ പരിശോധനകള്‍ നടത്തിയപ്പോഴാണ് കാന്‍സര്‍ അവസാന ഘട്ടത്തിലാണെന്ന് കണ്ടെത്തിയത്.

ജൂലൈ അവസാനത്തോടെയാണ് വിനു ചികിത്സയ്ക്കായി നാട്ടിലെത്തിയത്. നാട്ടിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ച യുകെ സമയം വൈകീട്ട് നാലു മണിയോടെയാണ് മരണം സംഭവിച്ചത്.

സൗദിയില്‍ നിന്ന് സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലേക്ക് വിനു കുടുംബ സമേതം എത്തിയിട്ട് അധികകാലമായിരുന്നില്ല. ഭാര്യ ഷെറിന്‍ നോര്‍ത്ത് മിഡ്‌ലാന്‍ഡ്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഐടിയുവില്‍ നഴ്‌സായി ജോലി ചെയ്യുന്നു. വിനു ഇതേ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു.

വിനു ചികിത്സയ്ക്കായി നാട്ടിലെത്തിയതിന് പിന്നാലെ ഭാര്യ ഷെറിനും മക്കളും ഓഗസ്തില്‍ മടങ്ങിയിരുന്നു. കുടുബം ഇപ്പോള്‍ നാട്ടില്‍ തന്നെയാണ് .

ഭാര്യ ആറുമാനൂര്‍ വേലുകുന്നേല്‍ ഷെറിന്‍ വിനു. മക്കള്‍ യൊഹാന്‍ വിനു, നഥാന്‍ വിനു, ഇഹാന്‍ വിനു. സംസ്‌കാരം അയര്‍ക്കുന്നം സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ നടന്നു.




കൂടുതല്‍വാര്‍ത്തകള്‍.