CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 39 Minutes 28 Seconds Ago
Breaking Now

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി ; പ്രഭാസ സവാരിക്കിടെ അപകടമെന്ന് വരുത്തി തീര്‍ത്തു ; യുവതിയും കാമുകനും അറസ്റ്റില്‍

ഒക്ടോബര്‍ നാലിന് പുലര്‍ച്ചെയാണ് പ്രഭാതസവാരിക്കിടെ രാജശേഖര്‍ കാറിടിച്ച് മരിച്ചത്.

കര്‍ണാടകയിലെ വിജയപുരയില്‍ യുവാവ് വാഹനാപകടത്തില്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ യുവാവിന്റെ ഭാര്യയെയും ഇവരുടെ കാമുകനെയും ഇയാളുടെ കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. വിജയപുര ഏക്തനഗറില്‍ താമസിക്കുന്ന രാജശേഖര്‍ ബിരാദറി(42)ന്റെ മരണത്തിലാണ് ഭാര്യ അശ്വിനി(30) കാമുകനായ ആനന്ദ് റൗത്തപ്പ കല്ലൂര്‍(25) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളെയും പൊലീസ് പിടികൂടിയത്.

ഒക്ടോബര്‍ നാലിന് പുലര്‍ച്ചെയാണ് പ്രഭാതസവാരിക്കിടെ രാജശേഖര്‍ കാറിടിച്ച് മരിച്ചത്. പ്രഭാതസവാരിക്കിറങ്ങിയ ഭര്‍ത്താവിനെ പുലര്‍ച്ചെ അഞ്ചിനും അഞ്ചരയ്ക്കും ഇടയില്‍ അജ്ഞാത വാഹനമിടിച്ചെന്നും ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നുമായിരുന്നു അശ്വിനി പൊലീസില്‍ നല്‍കിയിരുന്ന പരാതിയില്‍ പറഞ്ഞിരുന്നത്. സംഭവത്തില്‍ വാഹനാപകടത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തു.

അതേസമയം, കേസില്‍ വിശദമായ അന്വേഷണം നടത്തിയതോടെ പൊലീസിന് ചില സംശയങ്ങള്‍ തോന്നി. തുടര്‍ന്ന് അപകടമുണ്ടാക്കിയ വാഹനം കണ്ടെത്തുകയും ഭാര്യയെ ചോദ്യംചെയ്യുകയും ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്.

കൊല്ലപ്പെട്ട രാജശേഖറും അശ്വിനിയും പത്തുവര്‍ഷം മുന്‍പാണ് വിവാഹിതരായത്. ദമ്പതിമാര്‍ക്ക് ആറുവയസ്സുള്ള ഇരട്ടക്കുട്ടികളുമുണ്ട്. ഏഴുമാസം മുന്‍പാണ് ദമ്പതിമാര്‍ പുതിയ വീട് നിര്‍മിച്ച് ഇവിടേക്ക് താമസം മാറിയത്. ഈ വീടിന്റെ പെയിന്റിങ് ജോലിക്കെത്തിയതായിരുന്നു ആനന്ദ്. വീട്ടിലെ പെയിന്റിങ് ജോലിക്കിടെ ആനന്ദും അശ്വിനിയും അടുപ്പത്തിലായി. തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് രാജശേഖറിനെ കൊലപ്പെടുത്തി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്.

രാജശേഖറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താനും ഇത് വാഹനാപകടമായി ചിത്രീകരിക്കാനുമായിരുന്നു പ്രതികളുടെ പദ്ധതി. ഇതിനായി ആനന്ദ് സച്ചിന്‍ എന്നയാളുടെയും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുടെയും സഹായംതേടി. ഒക്ടോബര്‍ നാലിന് അഞ്ചുമണിയോടെയാണ് രാജശേഖര്‍ പ്രഭാതസവാരിക്കായി വീട്ടില്‍നിന്നിറങ്ങിയത്. ഈ സമയം ഭാര്യ അശ്വിനി കാമുകന് വിവരം കൈമാറി. തുടര്‍ന്ന് കാറുമായി വഴിയില്‍ കാത്തിരുന്ന സച്ചിനും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും രാജേശഖറിന് നേരേ കാറോടിച്ച് കയറ്റി കടന്നുകളയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കേസില്‍ സച്ചിനായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.