CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 15 Minutes 51 Seconds Ago
Breaking Now

സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് ജീന്‍സും ടീ-ഷര്‍ട്ടും വിലക്കി ബിഹാര്‍ വിദ്യാഭ്യാസ വകുപ്പ്

ഉത്തരവ് കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബിഹാറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകര്‍ക്കും അധ്യാപകേതര ജീവനക്കാര്‍ക്കും ഫോര്‍മല്‍ വസ്ത്രധാരണം നിര്‍ബന്ധമാക്കി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകളില്‍ ജീന്‍സും ടീ-ഷര്‍ട്ടും ധരിച്ച് എത്തുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഉത്തരവ് കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി സി.കെ. അനില്‍ ചുമതലയേറ്റതിന് പിന്നാലെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഒക്ടോബര്‍ 30 വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് ഔദ്യോഗിക അറിയിപ്പ് നല്‍കിയത്.

പുതിയ നിര്‍ദേശപ്രകാരം അധ്യാപകരും ജീവനക്കാരും ജോലി സമയത്ത് ഔദ്യോഗിക വസ്ത്രധാരണ രീതി കൃത്യമായി പാലിക്കേണ്ടതുണ്ട്. സ്‌കൂള്‍ സമയത്ത് കാഷ്വല്‍ വസ്ത്രങ്ങള്‍, ജീന്‍സ്, ടീ-ഷര്‍ട്ട് എന്നിവ ധരിച്ച് ക്യാമ്പസില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സ്‌കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാന്യമായ അന്തരീക്ഷവും അച്ചടക്കവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് വകുപ്പ് വ്യക്തമാക്കി. സ്‌കൂള്‍ ക്യാമ്പസുകള്‍ക്കുള്ളില്‍ ഡി.ജെ, ഡിസ്‌കോ തുടങ്ങിയ അനാവശ്യ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം പരിപാടികള്‍ നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് വകുപ്പ് മുന്നറിയിപ്പ് നല്‍കി.

 

 




കൂടുതല്‍വാര്‍ത്തകള്‍.