
















മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയോട് ഭര്‍ത്താവിനെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്താന്‍ നിര്‍ദേശിച്ച് മ്യൂസിയം പൊലീസ്. വീട്ടിലെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട പരാതിയിലാണ് പൊലീസിന്റെ വിചിത്രമായ നടപടി. സംഭവത്തില്‍ പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്ഷമാപണം നടത്തേണ്ടിവന്നു.
വീട്ടിലെ അറ്റകുറ്റപ്പണികള്‍ക്കായി ഏല്‍പ്പിച്ചയാള്‍ മുന്‍കൂറായി പണം വാങ്ങിയിട്ടും ജോലി പൂര്‍ത്തിയാക്കിയില്ലെന്നായിരുന്നു എലിസബത്തിന്റെ പരാതി. ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതായതോടെയാണ് ഇമെയില്‍ വഴി മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയില്‍ പേരിനൊപ്പം 'വൈഫ് ഓഫ് എ.കെ. ആന്റണി' എന്നും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പരാതി പരിശോധിച്ച ഉദ്യോഗസ്ഥന്‍ ഇക്കാര്യം ശ്രദ്ധിക്കാതെ എലിസബത്തിനെ ഫോണില്‍ വിളിച്ച് ഭര്‍ത്താവിനെയും കൂട്ടി അടുത്ത ദിവസം സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരി മുന്‍ മുഖ്യമന്ത്രിയുടെ ഭാര്യയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞതോടെ സംഭവം പൊലീസ് ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിലെത്തി.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ ഇടപെട്ട് മ്യൂസിയം എസ്എച്ച്ഒയോട് എലിസബത്തിനെ നേരില്‍ക്കണ്ട് ക്ഷമ ചോദിക്കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ക്ഷമാപണത്തിന്റെ ആവശ്യമില്ലെന്ന് അറിയിച്ച് എലിസബത്ത് വിഷയം അവസാനിപ്പിച്ചു. അതേസമയം, പണം വാങ്ങി പണി പൂര്‍ത്തിയാക്കാത്ത കരാറുകാരനെ പൊലീസ് വിളിച്ചുവരുത്തി അറ്റകുറ്റപ്പണികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി