
















ഇസ്രായേല്‍ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് തിരിച്ചടിയേറ്റതില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്ന് മന്ത്രി കെ എം ഷാജി. എറണാകുളത്ത് വച്ച് നടന്ന യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിലായിരുന്നു കെ എം ഷാജിയുടെ പരാമര്‍ശം. ഷാജിയുടെ പരാമര്‍ശത്തിന് പിന്നാലെ നിരവധി ട്രോളുകളാണ് ഉയരുന്നത്.
ലോകത്തെല്ലായിടത്തും നടന്നത് പോലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയയിലൂടെ നടത്തിയ ഇടപെടലുകളും പ്രചാരണങ്ങളുമാണ് ലോക രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായതെന്നാണ് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞത്. കെ എം ഷാജിയുടെ ഈ വാക്കുകള്‍ പുറത്തുവന്നതോടെ നിരവധി പരിഹാസ ട്രോളുകളാണ് ഉയരുന്നത്.
നെതന്യാഹുവിന് പടിയിറങ്ങേണ്ടിവന്നതില്‍ മലപ്പുറത്തും കാസര്‍കോടും എറണാകുളത്തുമുള്ള യൂത്ത് ലീഗുകാര്‍ക്ക് പങ്കുണ്ട്. സോഷ്യല്‍മീഡിയ ഇടപെടലുകളും പ്രചാരണങ്ങളുമാണ് ഇതിന് കാരണം. സാധിക്കുന്ന ഇടങ്ങളില്‍ മുഴുവന്‍ ഇസ്രയേലിനെതിരെ യൂത്ത് ലീഗുകാര്‍ നടത്തിയ സമരങ്ങള്‍ അതിന് കാരണമായി. ഇസ്രയേലില്‍ മാത്രമല്ല ബ്രസീലിലും അമേരിക്കയിലുമെല്ലാം വലതുപക്ഷം തോറ്റതില്‍ ഇത് ഘടകമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.