CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 53 Seconds Ago
Breaking Now

തിരുവനന്തപുരം നഗരത്തില്‍ കടയടച്ചു പോയ ജ്വല്ലറി ഉടമയെ പിന്തുടര്‍ന്നെത്തിയ സംഘം 250 പവന്‍ സ്വര്‍ണം തട്ടിയെടുത്തു

ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ കട അടച്ച ശേഷം വലിയശാലയിലുള്ള വീട്ടിലേക്ക് ബൈക്കില്‍ മടങ്ങവേ സഭാവതി കോവില്‍ റോഡില്‍ വെച്ച് രാത്രി 11 മണിയോടെയായിരുന്നു സംഭവം.

ചാല കമ്പോളത്തില്‍ ജ്വല്ലറി ഉടമയെ പിന്തുടര്‍ന്നെത്തിയ രണ്ടംഗ സംഘം രണ്ട് കിലോയോളം സ്വര്‍ണം കവര്‍ന്നു. ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ കട അടച്ച ശേഷം വലിയശാലയിലുള്ള വീട്ടിലേക്ക് ബൈക്കില്‍ മടങ്ങവേ സഭാവതി കോവില്‍ റോഡില്‍ വെച്ച് രാത്രി 11 മണിയോടെയായിരുന്നു സംഭവം.

ബുള്ളറ്റിലെത്തിയ രണ്ടംഗ സംഘമാണ് ഉടമയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണമടങ്ങിയ ബാഗ് പിടിച്ചുപറിച്ച് കടന്നുകളഞ്ഞത്. കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 100 പവനോളം സ്വര്‍ണം നഷ്ടപ്പെട്ടതായാണ് സൂചനയുണ്ടായിരുന്നതെങ്കിലും, വിശദമായ പരിശോധനയ്ക്ക് ശേഷം 250 പവന്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ടെന്നാണ് ഉടമ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

ജ്വല്ലറി ഉടമയും മകനും അടക്കം മൂന്ന് പേരാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. ദിവസവും കട അടച്ച് സ്റ്റോക്ക് മാറ്റിയ ശേഷം ഉടമയും മകനും രണ്ട് വാഹനങ്ങളിലായാണ് വീട്ടിലേക്ക് പോകാറുള്ളത്. ഇന്നലെ കട അടയ്ക്കുന്നതിനും വീട്ടിലേക്ക് മടങ്ങുന്നതിനും പതിവിലും വൈകിയിരുന്നു.

കൃത്യമായി നിരീക്ഷിച്ച ശേഷമാണ് കവര്‍ച്ച നടത്തിയിരിക്കുന്നതെന്നും, പരിചയമുള്ള ആരോ ആണ് ഇതിന് പിന്നിലെന്നും സംശയിക്കുന്നതായി ഉടമ പോലീസിന് മൊഴി നല്‍കി.

 




കൂടുതല്‍വാര്‍ത്തകള്‍.