CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 19 Seconds Ago
Breaking Now

എടുത്തുചാട്ടത്തില്‍ പശ്ചാത്തപിക്കുന്നു'; പത്മിനി തോമസ് ബിജെപി വിട്ടു

ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നതകളെ തുടര്‍ന്നാണ് രാജി.

അര്‍ജ്ജുന അവാര്‍ഡ് ജേതാവും മുന്‍ കായിക താരവുമായ പത്മിനി തോമസ് ബിജെപി വിടുന്നു. ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നതകളെ തുടര്‍ന്നാണ് രാജി. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആണ് പത്മിനി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റായ പത്മിനി തോമസ് 2024ലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പാളയം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പത്മജ വേണുഗോപാലിന് പിന്നാലെയാണ് പത്മിനി തോമസും പാര്‍ട്ടി വിടുന്നത്. ചൊവ്വാഴ്ച കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രിയുടെ സ്പോര്‍ട്സിനോടുള്ള താല്‍പര്യം കണ്ടിട്ടാണ് ബിജെപിയിലേക്ക് പോയതെന്നും എന്നാല്‍ കേരളത്തിലടക്കം ഈ മേഖലയില്‍ ഒന്നും ചെയ്യാന്‍ തനിക്ക് അവസരം ലഭിച്ചില്ലെന്നും പ ത്മിനി തോമസ് പറയുന്നു. വിളിച്ചപ്പോഴുള്ള ആവേശം പിന്നീട് ബിജെപി കാണിച്ചില്ലെന്നും പത്മിനി തോമസ് വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.