Breaking Now

മോഡിയെ പുകഴ്ത്തി കൊണ്ട് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ കത്ത്

ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിയെ പുകഴ്ത്തി കൊണ്ട് ജുസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ.

ദേശീയ ബോധത്തിന്‍റെയും വിശാല വീക്ഷണത്തിന്‍റെ മഹാമനസ്കതയുടെയും ഗുണാത്മകതകളുണ്ടെന്ന് ബോധ്യമുള്ളതിനാല്‍ പ്രധാനമന്ത്രി പദത്തിലേക്ക് എല്ലാ വിജയങ്ങളും ആശംസിക്കുന്നുവെന്നുവെന്ന് കത്തിൽ പറയുന്നു. ഗുജറാത്ത് സൗരോര്‍ജ ഉത്പാദനത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ നേട്ടം കൈവരിച്ചെന്നും മദ്യനിരോധനം നടപ്പിലാക്കിയെന്നും അഴിമതി തുടച്ചുനീക്കിയെന്നും ഇതെല്ലാം പരിഗണിക്കുമ്പോൾ അദ്ദേഹത്തിന്‍റെ ഭരണപാടവം ദേശീയ പിന്തുണ അര്‍ഹിക്കുന്നുണ്ട് എന്നും എഴുത്തിൽ പറയുന്നു.

തന്നെപ്പോലെ മോഡി സോഷ്യലിസ്റ്റാണെന്നും മഹാനും വിശിഷ്ടനുമാണെന്നും പ്രശംസിക്കുന്ന കൃഷ്ണയ്യര്‍ ഇന്ത്യന്‍ ജനതക്ക് മഹാനായ ഒരു പ്രധാനമന്ത്രിയെ ലഭിക്കാന്‍ ഇടവരട്ടെ എന്നും ആശംസിക്കുന്നു. പ്രധാനമന്ത്രി കസേരയില്‍ ഇരുന്ന് മോഡിക്ക് രാജ്യത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാനും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാനും സാധിക്കുമെന്നാണ് താൻ വിശ്വസിക്കുന്നത് എന്നും അദ്ദേഹം തന്റെ കത്തിൽ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.