മോഹന്‍ലാല്‍ വിജയ് കൂട്ടുകെട്ടിലെ ചിത്രമായ ജില്ല പുറത്തിറങ്ങാനിരിക്കുകയാണ് .ഏതായാലും ചിത്രത്തെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത് .മോഹന്‍ലാല്‍ എന്ന നടന് അദ്ഭുതമാണെന്നാണ് വിജയ് പറയുന്നത് .
''മോഹന്‍ലാല്‍ നിറയെ തമാശച്ചിത്രങ്ങള്‍ ചെയ്തിട്ടുള്ള നടനാണ്. എന്നാല്‍ അദ്ദേഹം യഥാര്‍ത്ഥ ജീവിതത്തില്‍ അത്രവലിയ തമാശക്കാരനല്ല. വളരെ ഗൗരവമുള്ള കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും എഴുതുകയും ചെയ്യുന്ന വ്യക്തിയാണ്. ഓഷോയുടെ ദര്‍ശനങ്ങളെക്കുറിച്ച് അഗാധമായ അറിവുള്ളയാളാണ്. അതിലൂടെ ജീവിതത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുന്നയാളാണ്.അദ്ദേഹത്തിന്റെ ചില സംഭാഷണങ്ങള്‍ എന്നെ ശരിക്കും ചിന്തിപ്പിക്കാന്‍ പോന്നവയായിരുന്നു' വിജയ് പറഞ്ഞു.
'ജില്ലയുടെ ഷൂട്ടിംഗിനിടയില്‍ ലാല്‍ സാറിന്റെ പെരുമാറ്റം കണ്ട് ഞാന്‍ ചോദിച്ചു 'ഇദ്ദേഹമാണോ മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍?'. ലാല്‍ സാറിന്റെ വിനയപൂര്വമായ പെരുമാറ്റം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു പോയിട്ടുണ്ട്. എത്രയെത്ര സിനിമകളില്‍, എത്രയെത്ര വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൈകാര്യം ചെയ്ത ലാല്‍ സാര്‍ ഇന്നും എന്റെ ആരാധ്യപുരുഷനാണ്' മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ വിജയ് പറഞ്ഞു.