Breaking Now

ബോളിവുഡില്‍ ഐറ്റം നമ്പര്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പ്രിയാമണി

''നിരവധി ഓഫര്‍ വന്നെങ്കിലും തിരഞ്ഞെടുത്ത് മാത്രമേ ഐറ്റം നമ്പര്‍ ചെയ്യൂ''

നടി പ്രിയാമണിയുടെ ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനൊപ്പമുള്ള ഐറ്റം നമ്പര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.അവസരം ലഭിച്ചാല്‍ ബോളിവുഡില്‍ ഇനിയും ഐറ്റം നമ്പര്‍ ചെയ്യാന്‍ മടിയില്ലെന്ന് പ്രിയാമണി .

കോളിവുഡില്‍ നിന്ന് നിരവധി നടിമാര്‍ ബോളിവുഡില്‍ ഐറ്റം നമ്പര്‍ പരീക്ഷിക്കാറുണ്ട് .ചെന്നൈ എക്‌സപ്രസ് എന്ന സിനിമയ്ക്കു ശേഷം തനിക്കും നിരവധി ഓഫറുകള്‍ വന്നെന്നും എന്നാല്‍ ഇഷ്ടപ്പെട്ടവ മാത്രമെ തിരഞ്ഞെടുക്കയുള്ളൂവെന്നും പ്രിയാമണി പറഞ്ഞു.ഒരിക്കല്‍ കൂടി ബോളിവുഡില്‍ ഐറ്റം നമ്പര്‍ അവതരിപ്പിക്കുന്നതിന് മടിയില്ലെന്ന് പറഞ്ഞ പ്രിയാമണി,തെന്നിന്ത്യന്‍ സിനിമയിലെ ഐറ്റം ഡാന്‍സും ബോളിവുഡിലെ ഡാന്‍സും തമ്മില്‍ വ്യത്യാസമുണ്ടെന്നും വ്യക്തമാക്കി.

 

ബോളിവുഡില്‍ ഒന്നാംനിര നടി ഐറ്റം നന്പറുകള്‍ നിരന്തരം ചെയ്തു എന്നുവച്ച് യാതൊരു പ്രശ്‌നവും ഇല്ല. എന്നാല്‍ കോളിവുഡില്‍ ഐറ്റം നമ്പര്‍ ചെയ്താല്‍ പിന്നെ ഇതു മാത്രമായി ജോലി മാറുമെന്നും പ്രിയാമണി പറഞ്ഞു.

 

 




കൂടുതല്‍വാര്‍ത്തകള്‍.