CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 19 Minutes 45 Seconds Ago
Breaking Now

അഭിഷേകാഗ്നി കണ്‍വെൻഷൻ ജൂലൈ 11 ന് ഫാ സേവ്യർ ഖാൻ നയിക്കും.

ബ്രാഡ്ഫോർഡ്  : യു കെ മലയാളികളും വിവിധ ദേശക്കാരും കാത്തിരിക്കുന്ന അഭിഷേകാഗ്നി കണ്‍വെൻഷൻ ജൂലൈ 11 ന്  നോട്ടിംഗ് ഹാം  അരീനയിൽ നടക്കും. വചന പ്രഘോഷണ രാജകുമാരാൻ എന്ന്‌ വിശേഷണമുള്ള  ഫാ സേവ്യർ ഖാൻ  വട്ടായിലാണ് അഭിഷേകാഗ്നി കണ്‍വെൻഷൻ നയിക്കുന്നത് .

അഗ്നി അഭിഷേകത്തിന്റെ ജ്വാലകൾ യു കെ യിലെങ്ങും വീശിയടിക്കുന്ന അഭിഷേകാഗ്നി കണ്‍ വെൻഷൻ ഫാ സേവ്യർ ഖാൻ വട്ടയിയിലും   ഫാ സോജി ഒലിക്കലും സംയുക്തമായി നയിക്കുമ്പോൾ സഭാ ചരിത്രത്തിന്റെ നാഴികകല്ലായി മാറും.


ഡിസംബറിൽ ബഥെൽ സെന്ററിൽ നടന്ന അഭിഷേകാഗ്നി കണ്‍വെൻഷനിൽ എണ്ണായിരത്തിലധികം  വിശ്വാസികളാണ് പങ്കെടുത്തത് . ജൂലൈയിലെ  അഭിഷേകാഗ്നി കണ്‍വെൻഷന്  കൂടുതൽ ആളുകൾസംബന്ധിക്കുന്നതിനാലാണ് നോട്ടിംഗ് ഹാം അരീനയിലേക്ക് അഭിഷേകാഗ്നി കണ്‍വെൻഷൻ മാറ്റപ്പെടുന്നത്. ജൂലൈ 11 ന് രാവിലെ എട്ട് മുതൽ വൈകുന്നേരം നാല്  വരെയാണ് കണ്‍വെൻഷൻ നടക്കുന്നത് .  




കൂടുതല്‍വാര്‍ത്തകള്‍.