ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷത്കാരത്തിനായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടാഷനും ചേര്‍ന്ന് ഗുരു പൂര്‍ണിമ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. 2025 ജൂണ്‍ 28 ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിമുതല്‍ ലണ്ടനിലെ ക്രോയിഡോണില്‍ ഉള്ള വെസ്‌റ് തൊണ്ടണ്‍ കമ്മ്യൂണിറ്റി സെന്റെറില്‍ വച്ചാണ് ഗുരു പൂര്‍ണിമ ആഘോഷങ്ങള്‍ നടത്തപ്പെടുന്നത്.അന്നേ ദിവസം വിഷ്ണു പൂജ, ഗുരുപാദ പൂജ, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.ഗുരുവായൂര്‍ ദേവസ്വം കിഴേടം പുന്നത്തൂര്‍ കോട്ട മേല്‍ശാന്തി വടശ്ശേരി വാസുദേവന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ജാതി മത ഭേദമന്യേ എല്ലാവരും ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ ക്ഷേത്രത്തിന്റെ സാക്ഷത്ക്കാരത്തിനായി നടത്തുന്ന വിഷ്ണു പൂജയില്‍ പങ്കെടുത്തു പ്രാര്‍ത്ഥിക്കാന്‍ ശ്രീ ഗുരുവായൂരപ്പ നാമത്തില്‍ സംഘടകര്‍ അഭ്യര്‍ത്ഥിക്കുന്നു. ഗുരുപാദ പൂജയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ മാതാ പിതാക്കള്‍ക്ക് സംഘടകരെ ബന്ധപ്പെടാവുന്നതാണ്.കൂടുതല്‍ അന്വേഷണങ്ങള്‍ക്ക്.
SURESH BABU - 07828137478
GANESH SIVAN - 07405513236