CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 59 Seconds Ago
Breaking Now

ബ്രിസ്‌കയ്ക്ക് ഒരു പൊൻ തൂവൽ കൂടി - അണ്ടർ 15 ക്രിക്കറ്റ്‌ ടീമിന് ഫെബ്രുവരി 28 ന് തുടക്കം കുറിക്കുന്നു ....

യുവതലമുറയുടെ കായിക വളർച്ച ലക്ഷ്യമിട്ട്  ബ്രിസ്ക ഒരു പുതിയ  മേഖലയിലേക്ക്  കൂടി കാൽ വയ്പ്പ്  നടത്തുന്നു. കരുത്തുറ്റ സീനിയർക്രിക്കറ്റ്‌  ടീമിനൊപ്പം 10-15 വയസ്സ്  വരെ പ്രായമുള്ള യുവനിരയെ കൂടി   അണിയിച്ചോരുക്കുവാനാണ്  ബ്രിസ്ക തയ്യാറെടുക്കുന്നത്. സീനിയർ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റൻ ജെയിംസ്‌ തോമസിനോടൊപ്പം ബ്രിസ്കാ ക്രിക്കറ്റ്‌  ക്ലബ് സെക്രട്ടറി നിതിൻ , ടീം കോച്ച് ടോം എന്നിവർ ആണ്  ഈ പുതിയ സംരംഭത്തിന്  ചുക്കാൻ പിടിക്കുന്നത്‌ .

കഴിഞ്ഞ 8 വർഷത്തെകാലയളവിനുള്ളിൽ ബ്രിസ്റ്റോൾ യൂത്ത് ക്രിക്കറ്റ്‌ ലീഗിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ ക്ലബ് കൂടിയായി അണ്ടർ 15 ടീം ശ്രദ്ധ നേടുന്നു. ടീമിന്റെ ഹോം ഗ്രൗണ്ട് ആയി മനോഹരമായ ചർച്ച് വായ്‌ ക്രിക്കറ്റ്‌ ഗ്രൗണ്ട്  അനുവദിച്ച് കിട്ടിയിട്ടുണ്ട് .  പ്രൊഫഷനൽ കോച്ചിന്റെ  സഹായത്തോടെ  ഉന്നത നിലവാരത്തിലുള്ള  ട്രെയിനിംഗ് ആയിരിക്കും കുട്ടികൾക്ക് നല്കുക .


ഫെബ്രുവരി 28 ശനിയാഴ്ച നടക്കുന്ന ടീം സെലക്ഷനിൽ പങ്കെടുക്കുവാൻ എല്ലാ കുട്ടികളെയും സ്വാഗതം ചെയ്യുന്നു. ക്രിക്കറ്റ്‌ കിറ്റ് ഉള്ള കുട്ടികൾ അത് കൊണ്ടുവരണം എന്ന്  അറിയിക്കട്ടെ. ക്രിക്കറ്റ്‌ കിറ്റ് ഇല്ലാത്ത കുട്ടികൾക്ക് ആവശ്യമായ സഹായവും നിർദ്ദേശങ്ങളും  ഗ്രൗണ്ടിൽ ലഭ്യമാകും. എല്ലാ ആഴ്ചകളിലും റെഗുലർ ആയി പ്രാക്ടീസ്  സെഷനുകൾ നടത്തുകയും ഒരു വർഷം ഏകദേശം 8 ലീഗ് മത്സരങ്ങളിൽ പങ്കെടുക്കുവാനും അത് കൂടാതെ  മറ്റ്  വിവിധ മത്സരങ്ങളിലും പങ്കെടുക്കുവാനും വേദിയൊരുക്കും. കുട്ടികളുടെ കഴിവുകളെ ശരിയായ പ്രോത്സാഹനം നല്കി ഭാവിയിലെ താരങ്ങൾ ആകാൻ വഴിയൊരുക്കുകയാണ് ബ്രിസ്കയുടെ എളിയ ശ്രമം .

ഈ സുവർണ്ണ അവസരം പ്രയോജനപ്പെടുത്തുവാൻ ബ്രിസ്കയുടെ എല്ലാ അംഗങ്ങളും പരമാവധി ശ്രമിക്കണം  എന്ന് ആവശ്യപ്പെടുകയാണ് .


കൂടുതൽ വിവരങ്ങൾക്ക്: -

നിഥിൻ - 07453283764
ടോം - 07883015665
ബോബി വർഗ്ഗീസ് (സ്പോർട്സ് കോർഡിനേറ്റർ :- 07841115259     




കൂടുതല്‍വാര്‍ത്തകള്‍.