CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 17 Seconds Ago
Breaking Now

ചികിത്സയിലിരിക്കേ സ്വാന്‍സിയില്‍ മലയാളി മരണമടഞ്ഞു

നേരത്തെ ലിവര്‍പൂളില്‍ താമസിച്ചിരുന്ന ബിനോയും നാലു വര്‍ഷമായി സ്വാന്‍സിയിലാണ് താമസിക്കുന്നത്.

കുറച്ചധികം നാളായി ബ്രെയ്ന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്ന സ്വാന്‍സി  സ്വദേശി ബിനോയ് തോമസ് (45) മരണമടഞ്ഞു.കരിംകുന്നം സ്വദേശിയായ ബിനോയിയെ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഒരു മാസമായി കാര്‍ഡിഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നേരത്തെ ലിവര്‍പൂളില്‍ താമസിച്ചിരുന്ന ബിനോയും നാലു വര്‍ഷമായി സ്വാന്‍സിയിലാണ് താമസിക്കുന്നത്.മരണസമയത്ത് കുടുംബവും സുഹൃത്തുക്കളും അടുത്തുണ്ടായിരുന്നു.ഏഴു വയസ്സുള്ള ഇമ്മാനുവലാണ് മകന്‍. 

 

ട്യൂമറാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഓപ്പറേഷന് വിധേയമാക്കി ആരോഗ്യം മെച്ചപ്പെടുത്തിയിരുന്നു.പിന്നീട് രോഗം വീണ്ടും ബാധിച്ചതോടെ ചനല ശേഷിയെ പോലും ബാധിച്ചിരുന്നു.ഒരു ഓപ്പറേഷന്‍ കൂടി പരിഗണിച്ചെങ്കിലും തലച്ചോറിലെ രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് ഓപ്പറേഷനുള്ള ശ്രമം അവസാനിപ്പിക്കുകയായിരുന്നു.പിന്നീട് കാര്‍ഡിഫ് ആശുപത്രിയിലേക്ക് മാറ്റി.സഹോദരി ബിന്ദുവും കുടുംബവും ലിവര്‍പൂളിലാണ് താമസിക്കുന്നത്.എട്ടു വര്‍ഷമായി കുടുംബം ഇംഗ്ലണ്ടിലെത്തിയത്.കരിങ്കുന്നം മുളയനിക്കുന്നേല്‍ തോമസ് ആലീസ് ദമ്പതികളുടെ മൂന്നാമത്തെ മകനാണ് ബിനോയ്.മറ്റു സഹോദരങ്ങള്‍ നാട്ടിലാണ്,




കൂടുതല്‍വാര്‍ത്തകള്‍.