Breaking Now

രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയെന്നു ബേനിപ്രസാദ് വര്‍മ

രാഹുല്‍ഗാന്ധി തന്നെയാണ് കോണ്‍ഗ്രസ്സിന്റെ അടുത്ത പ്രധാനമന്ത്രിയെന്ന് കേന്ദ്ര ഉരുക്കുമന്ത്രി ബേണിപ്രസാദ് വര്‍മ. സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കയായിരുന്നു മന്ത്രി.

തന്നെ അടുത്ത പ്രധാനമന്ത്രിയായി വിശേഷിപ്പിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണയെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍കൂടിയായ രാഹുല്‍ കഴിഞ്ഞദിവസം ശാസിച്ചിരുന്നു.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടാനുള്ള ബി.ജെ.പി. യുടെ ശ്രമങ്ങളെ ബേനിപ്രസാദ് വര്‍മ പരിഹസിച്ചു. പ്രധാനമന്ത്രിയാവാമെന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ ആഗ്രഹവും നടക്കാന്‍പോകുന്നില്ലെന്നും മന്ത്രി പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.