34 പ്രതികളെ വെറുതെവിട്ട നടപടി റദ്ദാക്കുകയും ഇവരുടെ അപ്പീലുകളില്‍ വീണ്ടും ഹൈകോടതി വാദം കേട്ട് തീരുമാനമെടുക്കാനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി കോട്ടയം അഡീ. സെഷന്‍സ് കോടതി വിധിച്ച ശിക്ഷ പുനസ്ഥാപിക്കപ്പെടുകയായിരുന്നു. നാലാഴ്ചക്കകം ഇവര്‍ ജാമ്യത്തിന് ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികളില്‍ പകുതിയോളംപേര്‍ ഇപ്പോള്‍ ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.
കേസിലെ പത്താം പ്രതിയും കോണ്‍ഗ്രസ് നേതാവുമായ കോട്ടയം അമയന്നൂര്‍ ജേക്കബ് സ്റ്റീഫനും ഒന്നാം പ്രതി ഇടുക്കി പുതുച്ചേരി രാജുവുമടക്കമുള്ള പ്രതികളാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അഞ്ചാം പ്രതി കോട്ടയം കടപ്പാട്ടൂര്‍ ചെറിയാന്, ഏഴാം പ്രതി കോട്ടയം നെടുംതകിടിയില്‍ ജോസ്, ഒമ്പതാം പ്രതി തിരുവല്ല കൊല്ലാടുംകുടി രാജന് എന്ന രാജേന്ദ്രന് നായര്‍, 14ാം പ്രതി മൂവാറ്റുപുഴ ആവോലി മുഹമ്മദ് യൂസഫ്, 21 ാം പ്രതി കോട്ടയം പടിഞ്ഞാറ്റുകര മീനച്ചില്‍ മോട്ടോര്‍ സണ്ണി എന്ന സണ്ണി ജോര്‍ജ്, 22ാം പ്രതി പാലാ കീഴ്തടിയൂര്‍ ജിജി, 24ാം പ്രതി കോട്ടയം പൊന്‍കുന്നം സ്വദേശി ബേബി എന്ന ജോസഫ്, 25ാം പ്രതി കാഞ്ഞിരപ്പള്ളി ഇടത്തുപ്പറമ്പില് സാബു, 27ാം പ്രതി പെരുമ്പാവൂര്‍ കീഴില്ലം സ്വദേശി വര്‍ഗീസ്, 28ാം പ്രതി കോട്ടയം വാഴൂര്‍ ജോര്‍ജെന്ന ജോര്‍ജ്കുട്ടി, 30ാം പ്രതി മൂവാറ്റുപുഴ മാറാടി സ്വദേശി അഷ്റഫ്, 31 ാം പ്രതി കാഞ്ഞിരപ്പള്ളി സ്വദേശി ബാജി എന്ന ആന്റണി, 35ാം പ്രതി കുടയത്തൂര്‍ സ്വദേശി ബാബു മാത്യു, 37ാം പ്രതി കോട്ടയം പുലിയന്നൂര്‍ സ്വദേശി തങ്കപ്പന് എന്നിവരാണ് ജാമ്യാപേക്ഷ നല്കിയ മറ്റുള്ളവര്‍.
സൂര്യനെല്ലി കേസില്‍ തങ്ങളുടെ അപ്പീല്‍ തീര്‍പ്പാക്കുന്നതുവരെ ജാമ്യം അനുവദിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. നേരത്തേ വിചാരണക്കോടതി ശിക്ഷ വിധിച്ചശേഷം ഹൈകോടതിയില്‍ നല്കിയ അപ്പീല്‍ തീര്‍പ്പാക്കുന്നതുവരെ തങ്ങള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നെന്ന് പ്രതികള്‍ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാലയളവില്‍ ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. ഹൈകോടതി വെറുതെവിട്ടശേഷവും തങ്ങള്‍ക്കെതിരെ പൊലീസ് കേസുകളുണ്ടായിട്ടില്ലെന്ന് ഭൂരിപക്ഷം അപേക്ഷയിലും പറയുന്നു.
2000 സെപ്റ്റംബര്‍ 22നാണ് കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. 13 വര്‍ഷം വരെയുള്ള തടവും പിഴയുമാണ് ശിക്ഷ. ഇതിനെതിരെ നല്കിയ അപ്പീല്‍ പരിഗണിച്ച് 2005 ജനുവരി 20നാണ് ഹൈകോടതി പ്രതികളെ വെറുതെ വിട്ടത്. ഈ ഉത്തരവ് റദ്ദാക്കിയാണ് കേസ് പുന$പരിശോധിക്കാനുള്ള സുപ്രീം കോടതി വിധി. മൂന്നാം പ്രതി അഡ്വ. ധര്മരാജന് ശിക്ഷയിളവ് അനുവദിച്ച ഹൈകോടതി വിധിയും സുപ്രീം കോടതി റദ്ദാക്കിയിരുന്നു.