Breaking Now

വെള്ളമടിച്ച് പൊതുസ്ഥലത്ത് മൂത്രമൊഴിച്ചാല്‍ ക്ലീന്‍ ചെയ്യണം : നൂതന ശിക്ഷാ നടപടിയുമായി ബ്രിട്ടണിലെ പോലീസ്

തെരുവ് വൃത്തിയാക്കിയാല്‍ കുടിയന്മാര്‍ക്ക് 80 പൗണ്ടിന്‍റെ പിഴകൊടുക്കാതെ കഴിക്കാം .

പാര്‍ട്ടികള്‍ കഴിഞ്ഞു പൊതുസ്ഥലത്ത് മോശം പ്രവൃത്തി ചെയ്യുന്നവരെ നിലയ്ക്ക് നിര്‍ത്താന്‍ ഇതിലും നല്ലൊരു ഉപായം ഇല്ലെന്നു പോലീസ് വിലയിരുത്തുന്നു. കുടിയന്മാരുടെ ശല്യം രൂഷകമായ ന്യൂകാസില്‍ ,ടോര്‍ക്വെ എന്നിവിടങ്ങളില്‍ ക്ലീനിംഗ് ശിക്ഷ വിജയകരമായിട്ടുണ്ട്. ഇതിന്‍റെ  ചുവടുപിടിച്ചാണ് ബ്രൈട്ടനിലെ പോലീസും ഈ രീതി നടപ്പാക്കുന്നത്. പോലീസിന്‍റെ കണ്‍മുന്നിലോ ക്യാമറയ്ക്ക് മുന്നിലോ പിടിക്കപ്പെട്ടാല്‍ ബക്കറ്റും ചൂലുമായി ഇറങ്ങാന്‍ റെഡിയാവാം.

വെള്ളിയാഴ്ച ബ്രൈട്ടനിലെ തെരുവില്‍ വെള്ളമടിച്ചു മൂത്രമൊഴിച്ച ബ്രൈട്ടന്‍ യൂണിവേഴ്സിറ്റിയിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയെക്കൊണ്ട് ബക്കറ്റും ചൂലും നല്‍കി ലാന്‍സ് ഏരിയ ക്ലീന്‍ ചെയ്യിച്ചിരുന്നു. ബ്രൈട്ടന്‍ യൂണിവേഴ്സിറ്റിയിലെ ജേര്‍ണലിസം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ജെന്നിഫര്‍ മാഗി പോലീസിന്റെ പുതിയ നടപടിയെ അഭിനന്ദിച്ചു. രാത്രി പുറത്തിറങ്ങുമ്പോള്‍ ചുരുപ്പുകള്‍ വൃത്തിഹീനമാകുന്ന രീതിയില്‍ ആണ് ആളുകള്‍ നിരത്തില്‍ കാര്യം നടത്തി പോകുന്നതെന്നും അതിനാല്‍ ഇതിനുത്തരവാദികള്‍ ആയവരെക്കൊണ്ട് തന്നെ അവിടം ക്ലീന്‍ ചെയ്യിക്കുന്നത് വളരെ ഉചിതമാണെന്നും ഇവര്‍ പറയുന്നു.

തങ്ങളുടെ പ്രവൃത്തിയുടെ ഉത്തരവാദിത്തം അവര്‍ക്ക് തന്നെ നല്‍കുന്നത് നല്ല ആശയം ആണെന്ന് ലോക്കല്‍ സ്ട്രീറ്റ് പാസ്റ്റര്‍ ഇയാന്‍ ചിസ്നേല്‍ അഭിപ്രായപ്പെട്ടു. ജനങ്ങള്‍ തെരുവുകളില്‍ മൂത്രമോഴിക്കുന്നതുമൂലം മൂക്ക് പൊത്തി മാത്രമേ നടക്കാന്‍ പറ്റൂ എന്നും ഇത്തരം പ്രവൃത്തികള്‍ നിരുല്‍സാഹപ്പെടുത്താന്‍ പുതിയ തീരുമാനത്തിന് കഴിയുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

സസെക്സ് പോലീസ് പറയുന്നത് നിലവില്‍ മദ്യപിച്ചു പൊതുസ്ഥലത്ത് മൂത്രമോഴിക്കുന്നവരെ പിടികൂടി 80 പൗണ്ട് പിഴ ഈടാക്കുകയാണ് ചെയ്യുന്നത് എന്നാണ്. ഇതിനു പിഴ ഒഴിവാക്കി പകരം ബക്കറ്റും ചൂലും നല്‍കി അവിടെം ക്ലീന്‍ ചെയ്യാന്‍ ആവശ്യപ്പെടും. ശേഷം ഉപദേശവും നല്‍കും. പുതിയ ശിക്ഷാരീതി വ്യാപകമായി സ്വാഗതം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ യു.കെയിലെ മറ്റു ഭാഗങ്ങളിലും ഈ രാതി നടപ്പില്‍ വരുമെന്നാണു സൂചന.




കൂടുതല്‍വാര്‍ത്തകള്‍.