Breaking Now

ഹൈദരാബാദ് സ്ഫോടനം: മിര്‍സ അബ്ദുല്‍ വാസിയെ പൊലീസ് ചോദ്യം ചെയ്തു

ദില്‍സുഖ് നഗറില്‍ നടന്ന സ്ഫോടനത്തില്‍ പരിക്കേറ്റ മിര്‍സ അബ്ദുല്‍ വാസി എന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്തു.

സ്ഫോടനത്തില്‍ നെഞ്ചില്‍  പരിക്കേറ്റ മിര്‍സ അബ്ദുല്‍ വാസി  ശസ്ത്രക്രിയക്കുശേഷം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
2007 ല്‍ ഹൈദരാബാദിലെ മെക്കാ മസ്ജിദില്‍ നടന്ന ബോംബ് സ്ഫോടനത്തിലും അബ്ദുല്‍ മിര്‍സക്ക് പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തില്‍ നഗരത്തില്‍ നടന്ന ഇരട്ട സ്ഫോടനങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്ന സംശയത്തിലാണ് ചോദ്യം ചെയ്തെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. എന്നാല്‍ വാര്‍ത്ത പൊലീസ് നിഷേധിച്ചു. സ്ഫോടനത്തിന്റെദൃസാക്ഷി എന്ന നിലയിലാണ് അബ്ദുല്‍ മിര്‍സയെ ചോദ്യം ചെയ്തതെന്നും അയാളുടെ മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ഹൈദരബാദ് പൊലീസ് കമ്മീഷണര്‍ അനുരാഗ് ശര്‍മ്മ പറഞ്ഞു. കേസില്‍ അബ്ദുല്‍ മിര്‍സയെ സംശയിക്കുന്നില്ലെന്നും പൊലീസ് വയക്തമാക്കി.
മെക്കാ മസ്ജിദ് സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ 23കാരനായ   മിര്‍സ ദീര്‍ഘനാളത്തെ ചികിത്സക്കൊടുവിലാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ദില്‍സുഖ് നഗറിലെ ചെരുപ്പുകടയില്‍ ജോലി ചെയ്യുന്നതിനിടെയാണ് സ്ഫോടനം നടന്നത്.




കൂടുതല്‍വാര്‍ത്തകള്‍.