Breaking Now

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിസഹകരണ സമരം തുടരുന്നു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച നിസ്സഹകരണസമരം ഇന്നും തുടരും. ചേര്‍ത്തല താലൂക്കാശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് സമരം.

സര്‍ക്കാര്‍ വിളിക്കുന്ന കോണ്‍ഫറന്‍സുകള്‍, ചര്‍ച്ചകള്‍ എന്നിവയില്‍ നിന്ന് സമരത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ വിട്ടു നില്‍ക്കും. വി.ഐ.പി സെക്യൂരിറ്റി ഉള്‍പ്പടെയുള്ളവയോട് സഹകരിക്കേണ്ടെന്നും ഡോക്ടര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകാത്ത സാഹചര്യത്തില്‍ അനിശ്ചിതകാല നിസ്സഹകരണ സമരം തുടരാനാണ് കെ.ജി.എം.ഒയുടെ തീരുമാനം. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഈ മാസം 7 മുതല്‍ ആലപ്പുഴ ജില്ലയിലെ ആശുപത്രികളില്‍ ഒ.പി ബഹിഷ്‌കരിച്ചുകൊണ്ട് സമരം നടത്താനും കെ.ജി.എം.ഒയെ തീരുമാനിച്ചിട്ടുണ്ട്.

ചേര്‍ത്തല താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റിയതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാണ് കെ.ജി.എം.ഒ.എ ഭാരവാഹികളുടെ ആരോപണം. അതേസമയം രോഗികള്‍ക്ക് ചികിത്സ യഥാസമയം ചികിത്സ ലഭ്യമാക്കാത്തതിനെ തുടര്‍ന്നാണ് ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റിയതെന്നാണ് അധികൃതരുടെ വിശദീകരണം.

എന്‍.ആര്‍.എച്ച്.എം ഡോക്ടര്‍മാരെ ഉപയോഗിച്ച് ആശുപത്രികളുടെപ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.