Breaking Now

വിവിഐപി ഹെലികോപ്റ്ററില്‍ രക്ഷപ്പെട്ട ബലാത്സംഗ കേസ് പ്രതി അറസ്റ്റില്‍

ജമ്മുകശ്മീരില്‍ പോലീസിനെ കബളിപ്പിച്ച് വിവിഐപി ഹെലികോപ്റ്ററില്‍ രക്ഷപ്പെട്ട ബലാത്സംഗ കേസിലെ പ്രതി അറസ്റ്റില്‍.

മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയടക്കമുള്ള പ്രമുഖര്‍ ഉപയോഗിക്കുന്ന ഹെലികോപ്റ്ററില്‍ രക്ഷപ്പെട്ട പ്രതിയെ പോലീസ് പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു.

കശ്മീരില്‍ ബസ്സപകടത്തില്‍പെട്ടവരെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രതി അപകടത്തില്‍പെട്ടവര്‍ക്കുള്ള അടിയന്തര ധനസഹായവും കൈക്കലാക്കിയാണ് മുങ്ങിയത്.

അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ഉപയോഗിച്ച വിവിഐപി ഹെലികോപ്റ്ററില്‍ കയറിയാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.