Breaking Now

അജ്മീര്‍ ദര്‍ഗ പുരോഹിതന് ഭാരത് രത്ന നല്‍കണമെന്ന് ഉദ്ധവ്

പാക് പ്രധാനമന്ത്രി രാജാ പര്‍വേസ് അശ്റഫിന്‍റെ സന്ദര്‍ശനത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചടങ്ങുകള്‍ ബഹിഷ്കരിക്കുകയും ചെയ്ത അജ്മീര്‍ ദര്‍ഗയിലെ മുഖ്യപുരോഹിതന്‍ സൈനുല്‍ ആബിദീന്‍ അലിഖാന് ഭാരത് രത്ന നല്‍കണമെന്ന് ശിവസേന പ്രസിഡന്‍റ് ഉദ്ധവ് താക്കറെ

രാജ്യത്തോടുള്ള കൂറു പ്രകടിപ്പിച്ച പുരോഹിതന്‍ നാടിന്‍െറ യഥാര്‍ഥ രത്നമാണെന്ന് വിശേഷിപ്പിച്ച ഉദ്ധവ് രാജാ പര്‍വേസ് അശ്റഫിന്‍െറ സന്ദര്‍ശനശേഷം നിരത്ത് കഴുകി വൃത്തിയാക്കിയ ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. പാര്‍ട്ടി മുഖപത്രമായ ‘സാമ്ന’യിലെ മുഖപ്രസംഗത്തിലൂടെയാണ് ഉദ്ധവിന്‍റെ  പ്രതികരണം. അതിര്‍ത്തിയില്‍ പാക് സൈന്യം ഇന്ത്യന്‍ സൈനികരുടെ കഴുത്തറുത്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് പുരോഹിതന്‍ സൈനുല്‍ ആബിദീന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. കണ്ണു തുറപ്പിക്കുന്ന നിലപാടാണ് പുരോഹിതന്‍റെതെന്നും ഉദ്ധവ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.