Breaking Now

ഇത് ഡൽഹി പീഡനത്തിന്റെ തുടർ കഥയോ? ഗ്ലാസ്സ്ഗൊയില്‍ പതിനാലുക്കാരി ഡബിൾഡെക്കർ ബസ്സിൽ വച്ച് പീഡിപ്പിക്കപ്പെട്ടു

ഡൽഹി പീഡനം ലോകജനതയുടെ മുഴവാൻ ഹൃദയം തകർത്ത ഒന്നായിരുന്നു. "ഇന്ത്യയിലേക്ക് പോകുന്ന വനിതകൾ ശ്രദ്ധിക്കണം" എന്ന് നിർദ്ദേശിച്ച ബ്രിട്ടനിലെ ഗ്ലാസ്ഗോയിൽ പീഡനത്തിനു ഇരയായത് പതിനാലുക്കാരി.

സ്ത്രീ എവിടെയായാലും അത് ഇന്ത്യയായാലും ബ്രിട്ടനായാലും സുരക്ഷിതയല്ല എന്ന് തെളിയിച്ചു കൊണ്ട് ഗ്ലാസ്ഗോയിലെ ഡബിൾ ഡക്കെർ ബസ്സിന്റെ മുകൾ നിലയിൽ വച്ച് രണ്ടു ചെറുപ്പക്കാർ ചേർന്ന് ഷോപ്പിംഗ്‌ കഴിഞ്ഞു മടങ്ങുകയായിരുന്ന പതിനാല് വയസ്സുക്കാരി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. ഗ്ലാസ്ഗോയിലെ പോള്ളോക്കിലുള്ള സിൽവർബേണ്‍ ഷോപ്പിംഗ്‌ കോമ്പ്ലെക്സിൽ നിന്നും ഷോപ്പിങ്ങിനു ശേഷം മടങ്ങിയ അൻപതിയെഴാം നമ്പർ ബസ്സിൽ വെച്ച് മാർച്ച്‌ 22 വെള്ളിയാഴ്ച രാത്രി പത്തര മണിയോടെയാണ്    പതിനാലുക്കാരി ക്രൂരമായ ലൈംഗീക പീഡനത്തിനു ഇരയായത്.

ഷോപ്പിംഗ്‌ കഴിഞ്ഞു കൂട്ടുക്കാരിയുമായി ബസ്സിൽ കയറിയ പെണ്‍ക്കുട്ടി ബസിന്റെ താഴത്തെ നിലയിലാണ് ആദ്യം ഇരുന്നത്. പിന്നീട് മുകൾ നിലയിലേക്ക് പോയ പെണ്‍കുട്ടി അതേ സ്റ്റോപ്പിൽ നിന്നും കയറിയ  രണ്ടു യുവാക്കളുമായി തർക്കമുണ്ടായതായി പറയുന്നു. ഇതിന്റെ പക തീർക്കാൻ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി കൂട്ടുക്കാരിയെ അനേഷിച്ചു മുകൾ നിലയിൽ വന്നപ്പോളാണ് പീഡനവിവരം അറിയുന്നത്. തുടർന്ന് ഈ പെണ്‍കുട്ടി ബസിന്റെ അലാറം മുഴക്കിയപ്പോൾ മാത്രമാണ് ബസ്സിലെ മറ്റു യാത്രക്കാർ വിവരം അറിയുന്നത്. പെണ്‍കുട്ടിയുടെ സഹായത്തിനായി ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും മുകളിലേക്ക് കയറി വന്നെങ്കിലും അതിനകം തന്നെ അക്രമികൾ രക്ഷപെട്ടിരുന്നു.

പതിനെട്ടിനും ഇരുപതിനും ഇടയിൽ പ്രായമുള്ളവരാണ് അക്രമികൾ എന്നാണ് കരുതുന്നത്. അതിൽ ഒരാൾ 5 അടി 10 ഇഞ്ച്‌ ഉയരമുണ്ട്. കറുത്ത ജമ്പർ ധരിച്ച അയാളുടെ തല ഷേവ് ചെയ്തിട്ടുണ്ട് എന്ന് യാത്രക്കാർ പറഞ്ഞു. തവിട്ടു നിറത്തിലുള്ള മുടിയുള്ള രണ്ടാമൻ ട്രാക്ക് സുട്ടും ജാക്കറ്റുമാണ് ധരിച്ചിരുന്നത്. ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. സിസി ടിവി ദൃശ്യങ്ങൾ ലഭ്യമല്ലാത്തതിനാൽ സംഭവത്തിനു സാക്ഷികൾ ആയവരുടെ സഹായം പോലീസ് ആവശ്യപെട്ടിടുണ്ട്. പീഡനം ബസിന്റെ ഡ്രൈവർ അറിഞ്ഞില്ല എന്നാണ് അധികൃതർ പറയുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.