CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 38 Minutes 30 Seconds Ago
Breaking Now

സ്പെഷ്യൽ കസ്കസ് പായസം

കസ്‌കസ് (പോപ്പി വിത്തുകൾ ) - 3 സ്പൂൺ 

ശർക്കര - 1 / 2  ഇടത്തരം 

വെള്ളം - 1 / 2 ഗ്ലാസ് 

ചിരകിയ തേങ്ങ - 1 കപ്പ് 

ഏലയ്ക്ക - 2 

വെള്ളം - 1 / 4 കപ്പ് 

തയ്യാറാക്കുന്ന വിധം:

ചൂടായ പാനിലേക്ക് പോപ്പി വിത്തുകൾ ഇടുക.  ബ്രൗൺ നിറമാകുന്നതുവരെ അത് വറുക്കുക. . സ്റ്റവ് ഓഫ് ചെയ്തു തണുക്കാൻ വയ്ക്കുക. . ഈ സമയം ശർക്കര ഒരു പാത്രത്തിലെടുക്കുക.  ഗ്ലാസിലെ വെള്ളമൊഴിച്ചു ഇളക്കുക. മൂടിവച്ചു നന്നായി ഉരുക്കുക.  ഈ സമയം പോപ്പി വിത്തുകളെ മിക്സിയിലെ ജാറിലേക്കിടുക.  ഇതിലേക്ക് തേങ്ങയും ഏലക്കായും ഇടുക. കുറച്ചു വെള്ളമൊഴിച്ചു നന്നായി ഇതിനെ അരയ്ക്കുക.  ശർക്കര അലിയുമ്പോൾ ഈ മിശ്രിതം ചേർത്ത് ഇളക്കുക. മീഡിയം തീയിൽ 2 -3 മിനിറ്റ് ഇളക്കുക.  അടിയിൽ പിടിക്കാതിരിക്കാൻ തുടരെ ഇളക്കുക. തിളച്ചുകഴിഞ്ഞാൽ ചൂടോടെ വിളമ്പുക.