CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 31 Minutes 43 Seconds Ago
Breaking Now

വിചാരണ തുറന്ന കോടതിയിലേക്ക് മാറ്റണമെന്ന് മദനി

ബംഗളുരു സ്‌ഫോടനക്കേസിന്റെ വിചാരണ തുറന്ന കോടതിയിലേക്ക് മാറ്റണമെന്ന് അബ്ദുള്‍ നാസര്‍ മദനി.

കേസിന്‍റെ നിലനില്‍പ്പിനായി പ്രോസിക്യൂഷന്‍ കൃത്രിമ സാക്ഷികളെ സൃഷ്ടിക്കുന്നു. പലപ്പോഴും അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെയാണ് പ്രതികളെ സാക്ഷികള്‍ക്ക് ചൂണ്ടിക്കാട്ടി നല്‍കുന്നത്. വിചാരണ മാറ്റാന്‍ ജനകീയ പ്രക്ഷോഭം നടത്തണമെന്നും മദനി ആഹ്വാനം ചെയ്യുന്നു. 

മദനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട്  തിരുവനന്തപുരത്ത് ‘ജസ്റ്റിസ് ഫോര്‍ മദനി’ സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനത്തിലാണ് മദനിയുടെ പ്രസ്താവന വായിച്ചത്.

കോടതിമുറിക്കുള്ളില്‍ ഉപജാപങ്ങളും കുതന്ത്രങ്ങളുമാണ് നടക്കുന്നതെന്നും ജുഡീഷ്യറിക്കെതിരെ മദനി വിമര്‍ശനമുന്നയിച്ചു.

നൂറുക്കണക്കിനാളുകള്‍ അണിനിരന്ന റാലിയോടെയാണ് മനുഷ്യാവകാശ സമ്മേളനം നടന്നത്. രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.




കൂടുതല്‍വാര്‍ത്തകള്‍.